പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവിന്‍റെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ആറ് തവണ നിതീഷ് മുഖ്യമന്ത്രിയായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
നിതീഷിനൊപ്പം 14 മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരായി തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. ബിഹാറില്‍ ഉപമുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് രേണു ദേവി. ജെഡിയുവിന്‍റെ വിനയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലാല്‍ എന്നിവരാണ് ചുമതലയേറ്റത്. ബിജെപിയുടെ മംഗള്‍ പാണ്ഡെയും രാംപ്രീപ് പസ്വാനും സത്യപ്രതിജ്ഞ ചെയ്തു.