കേരളം

kerala

ETV Bharat / bharat

'കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാല്‍ ലഭിക്കുക മികച്ച ഫലം' ; പവാറിനേയും ഉദ്ധവിനേയും കണ്ട് നിതീഷ് കുമാര്‍ - നിതീഷ് കുമാറിന്‍റെ സന്ദര്‍ശനം

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പ്രകടനം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തിന്‍റെ ഭാഗമായാണ് നിതീഷ് കുമാറിന്‍റെ സന്ദര്‍ശനം

Nitish Kumar  Nitish Kumar to meet Sharad Pawar Uddhav Thackeray  Sharad Pawar Uddhav Thackeray in Mumbai  Nitish Kumar to meet Sharad Pawar Uddhav Thackeray  Nitish Kumar meeting with Sharad Pawar  നിതീഷ് കുമാറിന്‍റെ സന്ദര്‍ശനം
നിതീഷ് കുമാര്‍

By

Published : May 11, 2023, 5:50 PM IST

പട്‌ന :എൻസിപി അധ്യക്ഷൻ ശരദ് പവാറിനേയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെയും നേരിട്ടുകണ്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷിനൊപ്പമുണ്ടായിരുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നിതീഷ് മുംബൈയിലെത്തിയത്.

ALSO READ |'എന്‍റെ രാജി നിയമപരമായി തെറ്റായിരിക്കാം, എന്നാല്‍ ധാർമികമായി ശരിയായിരുന്നു'; സുപ്രീംകോടതി പരാമര്‍ശത്തില്‍ ഉദ്ധവ് താക്കറെ

കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതില്‍ മികച്ച ഫലം ലഭിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് നിതീഷ് കുമാർ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ABOUT THE AUTHOR

...view details