ന്യൂഡൽഹി:ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ കണക്കെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രിമുമായി ചർച്ച നടത്തുന്നതിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിലെത്തി. രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. വിവിധ പാർട്ടികളുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തോടൊപ്പമാണ് താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതെന്ന് നിതീഷ് കുമാർ ഡൽഹിയിൽ പറഞ്ഞു.
പ്രതിനിധി സംഘത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും ഉണ്ടാകും. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആവശ്യപ്പെട്ട് 10 കക്ഷികളിൽ നിന്നുള്ള നേതാക്കളുടെ സംഘം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് നിതീഷ് നേരത്തെ അറിയിച്ചിരുന്നു.