പട്‌ന: വിശ്വസ്തനായ സഹപ്രവർത്തകനാണ് സുശീൽ കുമാർ മോദിയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹം ഇത്തവണ തന്‍റെ മന്ത്രി സഭയിൽ ഇല്ലാത്തതിൽ വിഷമം ഉണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു. നിതീഷ് കുമാറിന്‍റെ മന്ത്രസഭയിൽ നിരവധി തവണ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോദിയെ ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹം കേന്ദ്രമന്ത്രി സഭയിലേക്കെന്നാണ് സൂചന.
വിശ്വസ്തനായ സഹപ്രവർത്തകനാണ് സുശീൽ കുമാർ മോദിയെന്ന് നിതീഷ് കുമാർ - സുശീൽ കുമാർ മോദി
അദ്ദേഹം ഇത്തവണ തന്‍റെ മന്ത്രി സഭയിൽ ഇല്ലാത്തതിൽ വിഷമം ഉണ്ടെന്നും നിതീഷ് കുമാർ.
വിശ്വസ്തനായ സഹപ്രവർത്തകനാണ് സുശീൽ കുമാർ മോദിയെന്ന് നീതീഷ് കുമാർ
ഇത്തവണത്തെ മന്ത്രിസഭയിൽ പഴയതും പുതിയതുമായ മുഖങ്ങളുടെ സംയോജനമാണെന്നും ബിഹാറിന്‍റെ മികച്ച ഭാവിയിക്ക് ഇത് ഉതകുമെന്നും നിതീഷ് കുമാർ പറഞ്ഞു.ടാർ കിഷോർ പ്രസാദ്, രേണു ദേവി എന്നീ ഉപമുഖ്യമന്ത്രിമാർ ഉൾപടെ 12 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്.നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിലെ പുതിയ മുഖങ്ങൾ ജിവേഷ് കുമാർ, രാം സൂറത്ത് കുമാർ, ഷീല കുമാരി, സന്തോഷ് കുമാർ സുമൻ, മുകേഷ് സഹാനി എന്നിവരാണ്.