സാങ്കേതികവിദ്യ വികസിപ്പിച്ച ഡി.ആർ.ഡി.ഒ ടീമിന് നിതിൻ ഗഡ്‌കരിയുടെ അഭിനന്ദനം - DRDO
ഓരോ ഇന്ത്യക്കാരൻ്റെയും ജീവിതം പ്രധാനമാണ്. സുപ്രധാന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ടീമിന് അഭിനന്ദനം എന്നാണ് നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്‌തത്
ന്യൂഡൽഹി: പാസഞ്ചർ ബസുകളിൽ തീ പിടിത്തമുണ്ടായാൽ 60 സെക്കൻ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയുടെ അഭിനന്ദനം. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) ടീമിനെയാണ് കേന്ദ്ര മന്ത്രി അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദന കുറിപ്പ് പങ്കുവച്ചത്. ഓരോ ഇന്ത്യക്കാരൻ്റെയും ജീവിതം പ്രധാനമാണ്. സുപ്രധാന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ടീമിന് അഭിനന്ദനം എന്നാണ് നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്‌തത്.