കേരളം

kerala

ETV Bharat / bharat

ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ ആത്മഹത്യ; 5 പേർക്കെതിരെ എഫ്ഐആർ

നിതിന്‍ ദേശായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഡൽവിസ് ഗ്രൂപ്പ് ചെയർമാന്‍ രഷേഷ് ഷാ ഉൾപ്പെടെ 5 പേർക്കെതിരെ മഹാരാഷ്‌ട്രയിലെ റായ്‌ഗഡ്‌ പൊലീസ് കേസെടുത്തു

Nitin Desai suicide case  FIR registered  FIR against Edelweiss group officials  maharashtra police  bollywood art director nithin desai  edelweiss chairman rashesh sha  നിതിന്‍ ദേശായിയുടെ ആത്മഹത്യ  ഗ്രൂപ്പ് ചെയർമാന്‍ രഷേഷ് ഷാ  മഹാരാഷ്‌ട്രയിലെ റായ്‌ഗഡ്‌ പൊലീസ് കേസെടുത്തു  ഭാര്യ നേഹ ദേശായി  എഫ് ഐ ആർ രജിസ്‌റ്റർ ചെയ്തു  നിതിന്‍ ദേശായിയുടെ ആത്മഹത്യ മലയാളം
Nitin Desai suicide case

By

Published : Aug 5, 2023, 2:26 PM IST

മുംബൈ: പ്രശസ്‌ത ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ(57) ആത്മഹത്യയിൽ എഡൽവിസ് ഗ്രൂപ്പ് ചെയർമാന്‍ രഷേഷ് ഷാ ഉൾപ്പെടെ 5 പേർക്കെതിരെ മഹാരാഷ്‌ട്രയിലെ റായ്‌ഗഡ്‌ പൊലീസ് കേസെടുത്തു.

നിതിന്‍ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെളളിയാഴ്ച്ച പൊലീസ് കേസെടുത്തത്. ലോണ്‍ തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ കമ്പനിയിൽ നിന്ന് നിരന്തരം മാനസിക സമ്മർദം നേരിട്ടിട്ടുണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.

ഖാൽപൂർ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പ്രഥമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ), 34 (പൊതുവായ ഉദ്ദേശ്യം) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

എഡൽവിസ് ഗ്രൂപ്പ് ചെയർമാന്‍ രഷേഷ് ഷാ, കമ്പനി ഉദ്യോഗസ്ഥരായ സ്മിത്ത് ഷാ, കെയൂർ മേത്ത, എഡൽവിസ് അസറ്റ്‌ റീകണ്‍സ്ട്രക്ഷന്‍ കമ്പനി സിഇഒ ആർ കെ ബന്‍സൽ, ജിതേന്ദർ കോത്താരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ദേശായിയുടെ കമ്പനിയായ എൻ‌ഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇസിഎൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളിലൂടെ 185 കോടി രൂപ കടമെടുത്തിരുന്നു. എന്നാൽ 2020 ജനുവരി മുതൽ തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തി. അതിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്‍റെ മുംബൈ ബെഞ്ച് നടപടി സ്വീകരിച്ചിരുന്നു.

എൽഡൽവിസ് ഗ്രൂപ്പിന്‍റെ നോണ്‍ ബാങ്കിങ്ങ് വിഭാഗമാണ് ഇസിഎൽ ഫിനാൻസ്. വായ്പ തിരിച്ചടക്കുന്നതിൽ ദേശായി വീഴ്ച്ചവരുത്തിയതിനാൽ രഷേഷ് ഷായും മറ്റുളളവരും മാനസികമായി പീഡിപ്പിച്ചതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുളള വോയിസ് റെക്കോർഡ് കേട്ടാണ് പരാതി നൽകിയത്. തന്‍റെ ഭർത്താവ് കഠിനാധ്വാനത്തിലൂടെ നേടിയ സ്‌റ്റുഡിയോ രാഷേഷ് ഷാ തട്ടിയെടുക്കാന്‍ ശ്രമിച്ചതായ് നേഹ പൊലീസിനോട് പറഞ്ഞു. ദേശായിയുടെ ഫോണ്‍കോളുകളോട് രാഷേഷ് പ്രതികരിക്കാത്തതായും ഇസിഎൽ, എന്‍സിഎൽടി,ഡിആർടി എന്നിവയുടെ സഹായത്തോടെ രാഷേഷ് ഉപദ്രവിച്ചതായും നേഹ പരാതിയില്‍ പറയുന്നു.

സ്‌റ്റുഡിയോയിൽ നിക്ഷേപിക്കാൻ തയ്യാറായ രണ്ടോ മൂന്നോ നിക്ഷേപകർ ഉണ്ടായിരുന്നിട്ടും ഷാ സഹകരിച്ചില്ല. എഫ് ഐ ആറിൽ രേഖപ്പെടുത്തിയ ദേശായിയുടെ ശബ്‌ദ റെക്കോർഡിങ്ങ് പ്രകാരം "ഒരു മറാത്തി കലാകാരനെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗൂഢാലോചനകൾ നടത്തി തന്നെ അവസാനിപ്പിക്കുമെന്നും" പറയുന്നു.

2016ൽ രാഷേഷ് ഷാ വായ്പ വാഗ്ദാനം ചെയ്ത് ഇവരെ സമീപിച്ചിരുന്നു. ദേശായി എടുത്ത രണ്ട് വായ്പകൾക്കായി സ്‌റ്റുഡിയോ നിൽക്കുന്ന ഭൂമി കമ്പനിയിൽ പണയപ്പെടുത്തി. ദേശായി കൃത്യ സമയത്ത് ലോൺ തുക തിരിച്ചടച്ചിരുന്നെങ്കിലും 2019 ഏപ്രിലിൽ ഇസിഎൽ ഫിനാൻസ് ആറ് മാസത്തെ തവണകൾ മുൻകൂറായി ആവശ്യപ്പെട്ടതായി നേഹ ദേശായി പറഞ്ഞു.

തിരിച്ചടവ് ക്രമീകരിക്കുന്നതിനായി ഭർത്താവ് മുംബൈ പവായിയിലെ ഹിരാനന്ദനി സ്‌കീം ഓഫീസ് വിറ്റിരുന്നു. കൊവിഡ് 19ന്‍റെ സമയത്ത് സിനിമ ചിത്രീകരണം മുടങ്ങിയത് ബിസിനസിനെ ബാധിച്ചെന്നും അതിനാൽ തിരിച്ചടവ് വൈകാന്‍ കാരണമായെന്നും പരാതിയിൽ പറയുന്നു.

വായ്പ ഒറ്റത്തവണ തീർപ്പാക്കുന്നതിന് ഭർത്താവ് തയ്യാറായെങ്കിലും തങ്ങളുടെ വാഗ്ദാനങ്ങളോട് പ്രതികരിച്ചില്ലെന്ന് നേഹ ആരോപിച്ചു. ഞാറാഴ്ച്ച 'ബൗൺസർമാരെ' അയച്ച് സ്‌റ്റുഡിയോ കൈവശപ്പെടുത്തുമെന്ന് കോത്താരി ഭീഷണിപ്പെടുത്തിയതായും നേഹ പറഞ്ഞു. ഇത്തരത്തിലുളള പ്രവർത്തനങ്ങൾ മൂലം ദേശായിക്ക് 100 കോടിയുടെ നഷ്‌ടം സംഭവിച്ചതായി എഫ് ഐ ആറിൽ പറയുന്നു. അതേസമയം എഡൽവിസ് എആർസിയുടെ പ്രസ്‌താവനയിൽ തിരിച്ചടവിനായി ദേശായിയുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടിലെന്നും ആർബിഐ നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും പറയുന്നു.

ബോളിവുഡിൽ ഹിറ്റുകളായി മാറായി ലഗാന്‍, ദേവദാസ്, ഹം ദിൽ ദേ ചുകേ സനം, പ്രേം രത്തൻ ധൻ പായോ, തുടങ്ങി ബ്ലോക്ക്‌ബസ്റ്ററുള്‍ക്ക് മനോഹരമായ സെറ്റ് ഒരുക്കിയ കലാകാരനാണ് നിതിന്‍ ദേശായി. ജന്മദിനത്തിന് ഒരാഴ്‌ച ബാക്കി നില്‍ക്കെ ബുധനാഴ്‌ച അദ്ദേഹത്തിന്‍റെ സ്വന്തം സ്‌റ്റുഡിയോയിലാണ് ജീവിതം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details