കേരളം

kerala

ETV Bharat / bharat

നിതിന്‍ ഗഡ്‌കരിക്ക് വീണ്ടും ഭീഷണി സന്ദേശം: ഇത്തവണ ആവശ്യപ്പെട്ടത് 10 കോടി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ജയേഷ് കാന്ത എന്ന് സ്വയം പേര് വെളിപ്പെടുത്തിയായിരുന്നു 10 കോടി ആവശ്യപ്പെട്ടത്. നേരത്തെ ഇതേ പേരില്‍ വിളിച്ചയാള്‍ 100 കോടി രൂപയാണ് ചോദിച്ചത്

nithin gadkari  nithin gadkari receives threat calls  uinion minister  demanding ten crore  latest national news  കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി  ഭീഷണി കോള്‍  ഗഡ്‌കരിയുടെ ഓഫീസിലേയ്‌ക്ക് വീണ്ടും ഭീഷണി കോള്‍  ഇത്തവണ ആവശ്യപ്പെട്ടത് 10 കോടി  ജയേഷ് കാന്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ ഓഫീസിലേയ്‌ക്ക് വീണ്ടും ഭീഷണി കോള്‍: ഇത്തവണ ആവശ്യപ്പെട്ടത് 10 കോടി

By

Published : Mar 21, 2023, 4:43 PM IST

നാഗ്‌പൂര്‍: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ നാഗ്‌പൂരില്‍ പ്രവര്‍ത്തിക്കുന്ന പി ആര്‍ ഓഫിസിലേയ്‌ക്ക് ഭീഷണി സന്ദേശം. 10 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ജയേഷ് കാന്ത എന്ന് സ്വയം പേര് വെളിപ്പെടുത്തിയായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

മന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ലൈന്‍ നമ്പരിലായിരുന്നു ഇയാള്‍ വിളിച്ചത്. നേരത്തെ ജനുവരി 14ന് ഇതേ പേരില്‍ തന്നെ ഒരാള്‍ മന്ത്രിയുടെ ഓഫിസിലേയ്‌ക്ക് വിളിച്ച് 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. അന്നേ ദിവസം തന്നെ മൂന്ന് കോളുകള്‍ ചെയ്‌ത ഇയാള്‍ താന്‍ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടു.

സുരക്ഷ ശക്തമാക്കി പൊലീസ്: ഭീഷണി സന്ദേശം വീണ്ടും ലഭിച്ച ശേഷം നിതിന്‍ ഗഡ്‌കരിയുടെ ഓഫിസിലെ ജീവനക്കാര്‍ നാഗ്‌പൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആരാണ് ഇതിന് പിന്നിലെന്നും എവിടെ നിന്നാണ് കോളുകള്‍ വന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോള്‍ ചെയ്‌ത വ്യക്തി തന്‍റെ പേര് ജയേഷ് കാന്ത ആണെന്ന് പറഞ്ഞാല്‍ തന്നെയും യഥാര്‍ഥത്തില്‍ ആരാണ് ഇത് എന്ന് വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.

ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുടെ വസതിയിലും നാഗ്‌പൂരിലെ പി ആര്‍ ഓഫിസിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജി20യുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി ഇന്ന് വൈകുന്നേരത്തോടെ നാഗ്‌പൂരില്‍ എത്തിചേരും. ജി20 മീറ്റിങ്ങില്‍ ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച അവസരം നാഗ്‌പൂരിലെ ജനങ്ങള്‍ക്ക് ആകംക്ഷയും അഭിമാനവും പകരുന്നതാണെന്നും ലോകത്തിന് മുമ്പില്‍ തങ്ങളുടെ സാംസ്‌കാരിക പൈതൃകവും ആതിഥേയത്വവും തുറന്നുകാട്ടാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഗഡ്‌കരി ട്വീറ്റ് ചെയ്‌തിരുന്നു.

കോള്‍ ചെയ്‌തത് തടവുകാരന്‍:ജനുവരി 14ന് കേന്ദ്ര മന്ത്രിയുടെ ഓഫിസിലേയ്‌ക്ക് ഭീഷണി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. കോള്‍ ചെയ്‌ത വ്യക്തി ഹിന്‍ഡള്‍ഗ ജയിലിലെ അന്തേവാസിയാണെന്നും ജയിലിനുള്ളില്‍ നിന്നാണ് കോള്‍ ചെയ്‌തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്നും കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്നുമായിരുന്നു അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.

ജനുവരി 14 ശനിയാഴ്‌ച രാവിലെ 11.30നും 11.40നും ഇടയിലായിരുന്നു മൂന്ന് ഭീഷണി കോളുകള്‍ എത്തിയത്. പണം ആവശ്യപ്പെട്ടതിന് പുറെ വധഭീഷണിയും മുഴക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഭീഷണി കോളുകള്‍ ലഭിച്ചതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലുള്‍പ്പടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കോള്‍ ഡാറ്റ റെക്കോഡ് ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിനായിരുന്നു ഭീഷണി കോളിന്‍റെ അന്വേഷണ ചുമതല. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023 മന്ത്രി ഉദ്‌ഘാടനം ചെയ്‌തതിന്‍റെ അടുത്ത ദിവസത്തിലാണ് മന്ത്രിയ്‌ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. 7.5 ലക്ഷം കോടിയുടെ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളാകാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് മന്ത്രി ഉദ്‌ഘാടന വേളില്‍ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details