കേരളം

kerala

ETV Bharat / bharat

Nita Ambani Hugs Shah Rukh Khan താരനിബിഡമായി അംബാനി കുടുംബത്തിന്‍റെ ഗണേശ ചതുര്‍ഥി ആഘോഷം, വൈറലായി നിത അംബാനി കിങ് ഖാന്‍ ആലിംഗനം - ഗണേശ ചതുര്‍ഥി ആഘോഷം

Ganesh Chaturthi Celebrations in Ambani Family: അംബാനിയുടെ ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ വന്‍ താര നിര. ഷാരൂഖ്‌ ഖാനെ സ്വീകരിക്കുന്ന നിത അംബാനിയുടെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോയ്‌ക്ക് കമന്‍റുകളുടെ പെരുമഴ.

shah rukh khan  nita ambani  srk hugs nita ambani  nita ambani srk hug  Ganesh Chaturthi Celebrations in Ambani Family  Nita Ambani Hugs Shah Rukh Khan  എസ്‌ആര്‍കെ ഈസ്‌ എ ഡിഫ്രന്‍ഡ് തിങ്  നിത അംബാനി കിങ് ഖാന്‍ ആലിംഗനം  വൈറലായി നിത അംബാനി കിങ് ഖാന്‍ ആലിംഗനം  താര നിബിഡമായി അംബാനിയുടെ ഗണേശ ചതുര്‍ഥി ആഘോഷം  ഗണേശ ചതുര്‍ഥി ആഘോഷം  അംബാനിയുടെ ഗണേശ ചതുര്‍ഥി ആഘോഷം
Nita Ambani Hugs Shah Rukh Khan

By ETV Bharat Kerala Team

Published : Sep 20, 2023, 6:42 PM IST

ണേശ ചതുര്‍ഥി ആഘോഷമാക്കി പ്രമുഖ വ്യവസായികളായ അംബാനി കുടുംബം (Nita Ambani's Ganesh Chaturthi celebration). മുകേഷ്‌ അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആഘോഷം താര നിബിഡമായി. ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളും ക്രിക്കറ്റ് താരങ്ങളും അണിനിരന്ന ചടങ്ങിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു (Nita Ambani and Shah Rukh Khan video out).

മുംബൈയിലെ അംബാനിയുടെ വസതിയായ ആന്‍റിലിയയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ്‌ ഖാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് താരം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചടങ്ങിനെത്തിയ കിങ് ഖാനെ സന്തോഷത്തോടെ ആതിഥേയയായ നിത അംബാനി ആലിംഗനം (Nita Ambani's excited hug to Shah Rukh Khan) ചെയ്യുന്നതിന്‍റെയും സ്വീകരിക്കുന്നതിന്‍റെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഷാരൂഖ്‌ ഖാനെ ആലിംഗനം ചെയ്യുന്ന രംഗങ്ങള്‍ പുറത്ത് വരുമ്പോള്‍ താരത്തിന്‍റെ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

വീഡിയോയ്‌ക്ക് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. ''മിസിസ് അംബാനി ലിവിങ് മൈ ഡ്രീം ലൈഫ്😍" എന്നൊരാള്‍ വീഡിയോയ്‌ക്ക് കമന്‍റിട്ടപ്പോള്‍ മറ്റൊരാള്‍ കുറിച്ചത് ''എസ്‌ആര്‍കെ ❤️ ഈസ്‌ എ ഡിഫ്രന്‍ഡ് തിങ് 😍 വീ കാന്‍ സീ ഹാപ്പിനസ് ഓഫ് നിത അംബാനി ജി😍 ഗണപതി ബപ്പാ മോറിയ🙌" എന്നായിരുന്നു.

ചടങ്ങിനിടെയുള്ള മറ്റൊരു ദൃശ്യത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഷാരൂഖ്‌ ഖാന്‍റെ ഇളയമകന്‍ അബ്രാമിന്‍റെ തലമുടി കൈ വിരലുകള്‍ കൊണ്ട് കോതിയൊതുക്കുന്നത് കാണാം. ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, മകൻ അബ്രാം എന്നിവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കിങ് ഖാന്‍ ( Shah Rukh Khan on Ganesh Chaturthi celebration) പൂജാരിയില്‍ നിന്നും അനുഗ്രഹം വാങ്ങി ഗണപതിയുടെ പാദങ്ങളില്‍ പുഷ്‌പാര്‍ച്ചനയും നടത്തി. പുഷ്‌പാര്‍ച്ചനയ്‌ക്ക് പിന്നാലെ പൂജാരി ഷാരൂഖിനെ കാവി പുതപ്പിക്കുന്നതും വീഡിയോയില്‍ കാണാനാകും.

അംബാനിയുടെ വസതിയില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍റെ ദൃശ്യങ്ങള്‍ വളരെയധികം സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ അംബാനി കുടുംബത്തിനും ആരാധകര്‍ക്കും താരം ഗണേശ ചതുര്‍ഥി ആശംസകള്‍ നേര്‍ന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ലൊരു ദിവസം ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും സന്തോഷവും ജ്ഞാനവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ്‌ ഖാന്‍ ചിത്രം 'ജവാന്‍' വന്‍ വിജയമായതിന്‍റെ സന്തോഷത്തിലാണ് താരം. നിരവധി ബോക്‌സോഫിസ് റെക്കോഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. 850 കോടി കവിഞ്ഞ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നയന്‍താരയും വിജയ്‌ സേതുപതിയും ദീപിക പദുക്കോണുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബോളിവുഡിലേക്കുള്ള നയന്‍താരയുടെ അരങ്ങേറ്റം കൂടിയാണ് ജവാന്‍.

നടന്‍ ഷാരൂഖ്‌ ഖാനും കുടുംബത്തിനും പുറമെ നിരവധി താരങ്ങളാണ് അംബാനി കുടുംബത്തിന്‍റെ ഗണേശ ചതുര്‍ഥി ആഘോഷത്തിനെത്തിയത്. നടി നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ്‌ ശിവന്‍, ഹേമമാലിനി, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ്‌ കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്‍, അറ്റ്ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രേഖ, രവീണ ടണ്ടന്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ABOUT THE AUTHOR

...view details