കേരളം

kerala

By

Published : Feb 1, 2023, 11:18 AM IST

ETV Bharat / bharat

'മാന്ദ്യത്തിലും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം'; ബജറ്റ് പ്രസംഗത്തില്‍ നിർമല സീതാരാമൻ

കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്

Nirmala sitharaman union budget speech main points  Nirmala sitharaman union budget  union budget speech main points  ബജറ്റ് പ്രസംഗത്തില്‍ നിർമല സീതാരാമൻ  budget session 2023  parliament budget session 2023  economic survey 2023  union budget of india  income tax slabs  ധനമന്ത്രി നിർമല സീതാരാമൻ
ബജറ്റ് പ്രസംഗത്തില്‍ നിർമല സീതാരാമൻ

ന്യൂഡല്‍ഹി:ലോകം ഇന്ത്യൻ സാമ്പത്തിക രാംഗത്തിന്‍റെ ശക്തി അറിയുന്നുവെന്നും ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. വളർച്ച നിരക്ക് ഏഴ്‌ ശതമാനത്തിലെത്തും. സമ്പദ് ഘടന ശരിയായ നിലയിലാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമെന്നും അവര്‍ പറഞ്ഞു.

ആഗോളപ്രതിസന്ധികൾക്കിടയിലും അഭിമാനിക്കാവുന്ന നേട്ടം. ലോകം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഉറ്റുനോക്കുന്നു. അഞ്ചാം സാമ്പത്തിക ശക്തിയായി ഉയർന്നു. കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടർന്നു. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കേണ്ടി വന്നില്ല. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇതെന്നും ധനമന്ത്രി നിർമല സീതാരാമൻ.

ABOUT THE AUTHOR

...view details