ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനമന്ത്രാലയത്തിലെ കൂടിക്കാഴ്‌ചകള്‍ പൂര്‍ത്തിയാക്കി, ഒന്‍പത് മണിയ്ക്ക് ശേഷം രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു. തുടര്‍ന്ന്, കേന്ദ്രമന്ത്രിസഭായോഗത്തില്‍ അഗീകാരം ലഭിച്ചതോടെയാണ് 11 മണിക്ക് ലോക്‌സഭയില്‍ ബജറ്റ് അവതരണത്തിന് തുടക്കമായത്.
നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു; ഇത്തവണയും 'പേപ്പര്‍ലെസ്' - രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റാണ് നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഇക്കാരണംകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് രാജ്യംവച്ചുപുലര്‍ത്തുന്നത്
ഇത്തവണയും പോപ്പര്‍ലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അച്ചടിച്ച കോപ്പി ഉണ്ടാകാത്തതുകൊണ്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ആപ്പ്‌ളിക്കേഷനില്‍ ബജറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ലോകം ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ (ജനുവരി 31) പറഞ്ഞിരുന്നു. സാധാരണക്കാരന്‍റെ സ്വപ്‌നങ്ങള്‍ സഫലമാക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
നിര്‍മല സീതാരാമന്‍റെ അഞ്ചാമത്തെ ബജറ്റ് പ്രസംഗത്തില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ഇത്തവണ ആദായ നികുതിയില്‍ ഇളവുകള്‍ നല്‍കി മധ്യവര്‍ഗത്തിന്‍റെ കൈകളില്‍ കൂടുതല്‍ പണം എത്തിക്കുമെന്നും ഗ്രാമീണ മേഖലയ്‌ക്കും സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കും കൂടുതല്‍ പണം വകയിരുത്തുമെന്നും പ്രതീക്ഷയുണ്ട്.