ന്യൂഡല്‍ഹി:മൊറാർജി ദേശായി, മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, അരുൺ ജെയ്‌റ്റ്‌ലി, പി ചിദംബരം... സ്വതന്ത്ര ഇന്ത്യയിലെ പ്രഗല്‍ഭരായ ധനമന്ത്രിമാരുടെ പട്ടികയിലേക്ക് നിർമല സീതാരാമനും. ഇന്ന് (ഫെബ്രുവരി ഒന്ന്) പാർലമെന്‍റില്‍ രണ്ടാം മോദി സർക്കാരിന്‍റെ ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് നിർമല സീതാരാമൻ ഈ പട്ടികയിലെത്തിയത്. ഇന്ത്യയുടെ ധനമന്ത്രിയായ ശേഷം 2019 മുതലാണ് നിർമല തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്.
ദേശീയ ചിഹ്നം പതിച്ച ബജറ്റ്:2014-15 മുതല്‍ 2018-19 വരെയുള്ള സമയത്താണ് അരുൺ ജെയ്‌റ്റ്‌ലി തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചത്. ഫെബ്രുവരി മാസത്തിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിച്ചുവന്ന രീതി മാറ്റി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന രീതി കൊണ്ടുവന്നത് 2017ല്‍ അരുൺ ജെയ്‌റ്റ്‌ലിയാണ്. 2019ല്‍ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡ് നിർമല സീതാരാമൻ സ്വന്തമാക്കിയിരുന്നു. അതേവർഷം തന്നെയാണ് പരമ്പരാഗതമായി ബ്രീഫ് കേസില്‍ ബജറ്റുമായി എത്തുന്ന രീതി മാറ്റി ദേശീയ ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ ബജറ്റ് കൊണ്ടുവന്ന് അവതരിപ്പിക്കുന്നത് നിർമല സീതാരാമൻ തുടങ്ങിയതും.
ALSO READ|കേന്ദ്ര ബജറ്റ് ഇന്ന്, ജനകീയമാകുമോ പ്രഖ്യാപനങ്ങള്‍?