കേരളം

kerala

ETV Bharat / bharat

ഡിജിറ്റല്‍ കറൻസി, ഗതാഗതത്തിന് ഗതിശക്തി: ആത്മനിർഭർ ബജറ്റുമായി നിർമല സീതാരാമൻ

ധനക്കമ്മി ജിഡിപിയുടെ 6.4%. അടുത്ത 25 വർഷത്തെ വികസന രേഖയാണ് ബജറ്റെന്ന് നിർമല സീതാരാമൻ.

Fiscal deficit 6.4% of the GDP:Nirmala Sitharaman  Nirmala Sitharaman budget 2022  ധനക്കമ്മി  Fiscal deficit nirmala sitaraman  ധനക്കമ്മി ജിഡിപി ബജറ്റ് 2022
ധനക്കമ്മി ജിഡിപിയുടെ 6.4% എന്ന് നിർമല സീതാരാമൻ

By

Published : Feb 1, 2022, 1:27 PM IST

ന്യൂഡൽഹി: 2022-23ൽ കേന്ദ്ര സർക്കാരിന്‍റെ മൂലധനച്ചെലവ് 10.68 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഡിപിയുടെ 4.1 ശതമാനമായിരിക്കും മൂലധനച്ചെലവ് വരിക. ധനക്കമ്മി 6.4 ശതമാനമായിരിക്കുമെന്നും നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു.

മാനസികാരോഗ്യത്തിനായി പദ്ധതികൾ

കൊവിഡ് മഹാമാരിയെ തുടർന്ന് വന്ന ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ദേശീയ ടെലി-മാനസികാരോഗ്യ പരിപാടി ആരംഭിക്കും. നാഷണൽ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിനായി സർക്കാർ ഒരു ഓപ്പൺ പ്ലാറ്റ്‌ഫോം ആരംഭിക്കും. ആരോഗ്യ പരിരക്ഷാ ദാതാക്കളുടെ ഡിജിറ്റൽ രജിസ്‌ട്രികളും ആരോഗ്യ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതും സാർവത്രിക ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായിരിക്കും പ്ലാറ്റ്‌ഫോം.

ഗതാഗതം

2022-23 സാമ്പത്തിക വർഷത്തിൽ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 ന്യൂജെൻ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി ഗതിശക്തിയുടെ കീഴിൽ 100 ​​കാർഗോ ടെർമിനലുകൾ സ്ഥാപിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങളും നൽകുകയും ചെയ്യുന്നതാകും പ്രധാനമന്ത്രി ഗതിശക്തി.

സാമ്പത്തിക പരിവർത്തനം, തടസ രഹിതമായ മൾട്ടിമോഡൽ കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവയ്ക്കായി ഏഴ് എഞ്ചിനുകൾ ഉൾക്കൊള്ളുന്നതാണ് പിഎം ഗതിശക്തി ആസൂത്രിത പദ്ധതി. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖം, ബഹുജന ഗതാഗത സംവിധാനങ്ങൾ, ജലഗതാഗതം, ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയാണ് പിഎം ഗതിശക്തിയിലെ ഏഴ് എഞ്ചിനുകൾ.

കാർഷികം

ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ ഭൂമി കേന്ദ്രീകരിച്ച് രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. 'എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം' ആണ് സർക്കാരിന്‍റെ ലക്ഷ്യം. 1 കോടിയിലധികം കർഷകർക്ക് പ്രയോജനപ്പെടുന്നതിനായി 1000 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കും. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, വളങ്ങൾ എന്നിവ തളിക്കൽ എന്നിവയ്ക്കായി കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.

കർഷകർക്കും പ്രദേശവാസികൾക്കും ജലസേചനം, കൃഷി, ഉപജീവന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി 9 ലക്ഷം ഹെക്‌ടർ കൃഷിഭൂമിയിൽ 44,605 ​​കോടി രൂപയുടെ കെൻ-ബെത്വ നദി പദ്ധതി ആരംഭിക്കും.

അടുത്ത 25 വർഷത്തെ വികസന രേഖയാണ് ബജറ്റെന്ന് നിർമല സീതാരാമൻ. എല്ലാവർക്കും പാർപ്പിടം, ജലം, ഊർജം എന്നിവ മുഖ്യലക്ഷ്യമെന്നും നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു.

Also Read: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

ABOUT THE AUTHOR

...view details