ന്യൂഡൽഹി:കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി 2021-22 വര്‍ഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8-8.5 ശതമാനം വളർച്ച നിരക്ക് നേടും. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) പ്രവചിച്ച 9.2 ശതമാനം വളര്‍ച്ചയെ മന്ത്രി താരതമ്യം ചെയ്‌തു.
സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ഏറ്റെടുക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് സർവേ പറയുന്നു. 2020-21ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.3 ശതമാനം ചുരുങ്ങി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ വിതരണത്തിന്‍റെ പ്രശ്‌നങ്ങളിൽ സർവേ ഊന്നല്‍ നല്‍കുന്നു.