ഹൈദരാബാദ് :നിര്‍ഭയ എന്ന പെണ്‍കുട്ടി രാജ്യതലസ്ഥാനത്ത് അതിനിഷ്‌ഠൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്‌തത് രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ് (In memory of Nirbhaya). മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തിന്‍റെ പതിനൊന്നാം വാര്‍ഷിക ദിനമാണ് ഇന്ന് (nirbhaya a tale of grit pain).
ഈ സംഭവം നടന്ന് ദശകം ഒന്ന് പിന്നിട്ടിട്ടും സ്ത്രീ സുരക്ഷയില്‍ കാര്യമായ ഒരു പരിവര്‍ത്തനവും ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് പുറത്ത് വരുന്ന ബലാത്സംഗ കേസുകളുടെയും അതിന് പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ലൈംഗിക അതിക്രമക്കണക്കുകളുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ഓരോ നിര്‍ഭയ ദിനങ്ങളും നമുക്ക് മുന്നില്‍ വെളിവാക്കുന്നത് (unyielding quest for justice). നിര്‍ഭയ കൊലചെയ്യപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സ്ത്രീ സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാകുകയും ക്രമേണ അത് ആറിത്തണുക്കുകയും ചെയ്‌തു. രാജ്യത്ത് സ്ത്രീ സുരക്ഷ ഇന്നും ഒരു മിത്തായി അവശേഷിക്കുന്നു. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയില്‍ വരെ എത്തി നില്‍ക്കുകയാണ് ക്രൂരമായ ലൈംഗിക പീഡനങ്ങളുടെയും ക്രൂരകൊലപാതകങ്ങളുടെയും കഥകള്‍.
2012 ഡിസംബര്‍ പതിനാറിന് അര്‍ധരാത്രിയിലാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു ബസില്‍ 'നിര്‍ഭയ'അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയും സുഹൃത്തും ബസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരവധി പുരുഷന്‍മാരുടെ ആക്രമണത്തിന് മുന്നില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. ദിവസങ്ങളോളം ജീവന് വേണ്ടി പടവെട്ടിയ അവള്‍ ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
നിര്‍ഭയയുടെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങു തകര്‍ത്തു. എന്നിട്ട് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടായോ? ഇല്ലെന്ന് തന്നെയാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ നല്‍കുന്ന സൂചന.
കണക്കുകള്‍ ഞെട്ടിക്കുന്നത്! : 2013ന് ശേഷം രാജ്യത്തുണ്ടായ ബലാത്സംഗക്കണക്കുകള്‍ ഇങ്ങനെയാണ്. 2013 ല്‍ 33,707 കേസുകള്‍, 2014ല്‍ 36,731 കേസുകള്‍, 2015 ല്‍ 34,651 കേസുകള്‍, 2016ല്‍ 38,947 കേസുകള്‍, 2017ല്‍ 32,559 കേസുകള്‍, 2018ല്‍ 33,356 കേസുകള്‍, 2019ല്‍ 32,033 കേസുകള്‍, 2020 ല്‍ 28,046 കേസുകള്‍, 2021ല്‍ 31,677 കേസുകള്‍, 2023 ല്‍ 31,982 കേസുകള്‍...
അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്കൊന്ന 'ഗുഡിയ കൂട്ടബലാത്സംഗം' എന്നും കണ്ണീര്‍ ഓര്‍മയാണ് (Gudiya gang rape). 2013 ലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികളും മെഴുകുതിരിയും അടക്കമാണ് ലഭിച്ചത്. കത്രയില്‍ ഞെരിഞ്ഞമര്‍ന്ന കുഞ്ഞുങ്ങളെ രാജ്യത്തിന് എങ്ങനെ മറക്കാനാകും. 2014 മെയ് 27ന് രണ്ട് കുരുന്നുകള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.
അതേ വര്‍ഷം തന്നെയായിരുന്നു ശക്തി മില്‍ പീഡനം നടന്നത് (Sakti mills rape case). ഫോട്ടോ ജേണലിസ്റ്റായ 22കാരിലെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ മാധ്യമപ്രവര്‍ത്തകക്ക് നീതി കിട്ടി. മൂന്ന് പേര്‍ക്ക് വധ ശിക്ഷ രണ്ട് പേര്‍ക്ക് ജീവപര്യന്തം. അവളെ ക്രൂരമായി ബലാത്സംഗം ചെയ്‌തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുവനും ഉണ്ടായിരുന്നു.
ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേരളത്തിലെ ജിഷ ബലാത്സംഗ കേസിലും (Jisha Rape case) പ്രതി ശിക്ഷിക്കപ്പെട്ടു. 2018 ഏപ്രില്‍ 28നാണ് ജിഷ സ്വന്തം വീട്ടില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഹാഷ്‌ടാഗോടെ സോഷ്യല്‍ മീഡിയില്‍ നിരവധി പേരാണ് പ്രതികരിച്ചത്.