നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും - വെസ്റ്റ് മിനിസ്റ്റർ കോടതി
![നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും nirav modi extradition നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും നീരവ് മോദി വെസ്റ്റ് മിനിസ്റ്റർ കോടതി west minister court london](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10773570-thumbnail-3x2-modi.jpg)
16:27 February 25
ലണ്ടനിലെ കോടതി ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ചു
ന്യൂഡൽഹി: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. നീരവിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന നീരവിന്‍റെ വാദം ലണ്ടൻ കോടതി അംഗീകരിച്ചില്ല.
നീരവിന് വിഷാദ രോഗം ഉണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങൾ തൃപ്‌തികരമെന്നും കോടതി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 14000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നീരവിനെതിരെയുള്ള കേസ്.