കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ നിപ ഭീതിയൊഴിയുന്നു ; നിരീക്ഷണത്തിലായിരുന്നയാളുടെ ഫലം നെഗറ്റീവ് - ദക്ഷിണ കന്നഡ

കാർവാര്‍ സ്വദേശിയുടെ ശ്രവ പരിശോധനാഫലമാണ് നെഗറ്റീവായത്

National Institute of Virology  Nipah symptoms  Karnataka  Nipah Virus report negative in Karnataka  കര്‍ണാടക  നിപ ഭീതി  കാർവാര്‍ സ്വദേശി  പൂനെ എൻ.ഐ.വി  ദക്ഷിണ കന്നഡ  ര്‍ണാടകയില്‍ നിപ രോഗബാധ
കര്‍ണാടകയില്‍ നിപ ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലായിരുന്ന ആളുടെ ഫലം നെഗറ്റീവ്

By

Published : Sep 15, 2021, 4:15 PM IST

ദക്ഷിണ കന്നഡ : കര്‍ണാടകയില്‍ നിപ രോഗബാധ സംശയിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. ദക്ഷിണ കന്നഡ ജില്ല ആരോഗ്യ ഓഫിസർ (ഡി.എച്ച്.ഒ) ഡോ. കിഷോർ കുമാറാണ് ബുധനാഴ്ച മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ആര്‍.ടി.പി.സി.ആര്‍ കിറ്റുകളുടെ നിർമാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന കാർവാര്‍ സ്വദേശിയുടെ ശ്രവം പൂനെ എൻ.ഐ.വിയിലാണ് പരിശോധിച്ചത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ല ഭരണകൂടം എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഡിഎംഒ പറഞ്ഞു.

ALSO READ:ലീഗിനെ വിടാതെ 'ഹരിത', ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ടവര്‍

അതിർത്തിപ്രദേശമായ ദക്ഷിണ കന്നഡ, ഉഡുപ്പി, കാർവാർ ജില്ലകളിലുടനീളം അതീവ ജാഗ്രത നിർദേശമാണ് ഭരണകൂടം പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്നുള്ള മുഴുവന്‍ യാത്രക്കാർക്കും തെർമൽ സ്‌കാനിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരിലെങ്കിലും നിപ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആശുപത്രി അധികൃതര്‍ക്ക് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details