കേരളം

kerala

ETV Bharat / bharat

ഒന്‍പത് വയസുകാരിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കി ; മധ്യവയസ്‌കര്‍ അറസ്റ്റില്‍ - മൂംബൈ ഇന്നത്തെ പ്രധാന വാര്‍ത്ത

കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്‍പത് വയസുകാരിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കര്‍ അറസ്റ്റില്‍

nine year old girl was sexually abused  three middle aged man in mumbai  A 9 year old minor girl  sexually assaulted by three  nine year old rape in mumbai  three men raped nine year old  രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കി  latest news in mumbai  മധ്യവയസ്‌കര്‍ അറസ്റ്റില്‍  മൂംബൈയില്‍ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു  മൂംബൈ ഇന്നത്തെ പ്രധാന വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്ത
ഒന്‍പതു വയസുകാരിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കി; മധ്യവയസ്‌കര്‍ അറസ്റ്റില്‍

By

Published : Sep 2, 2022, 9:54 PM IST

മൂംബൈ :ഒന്‍പത് വയസുകാരിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കര്‍ അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി മൂന്നംഗസംഘം കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ 62ഉം 65ഉം വയസുള്ള പ്രതികളെയാണ് പാെലീസ് അറസ്റ്റ് ചെയ്‌തത്. മൂന്നാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടി പീഡനത്തിനിരയായെന്ന് ഒരു സാമൂഹിക സംഘടനയുടെ ഉദ്യോഗസ്ഥയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഇവര്‍ അടുത്തുള്ള അനാഥാലയത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ തങ്ങളായിരുന്നു പരിപാലിച്ചിരുന്നത് എന്നവകാശപ്പെട്ടുകൊണ്ട് പ്രതികള്‍ അനാഥാലയത്തിലുമെത്തി.

എന്നാല്‍, പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓര്‍ഫനേജ് അധികൃതര്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു. ഇവരെ സഹായിക്കാനെന്ന വ്യാജേന കൂടിയ പ്രതികള്‍ നിരന്തരം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details