താനെ :മഹാരാഷ്‌ട്രയിൽ നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപത് വയസുകാരൻ പിടിയിൽ. താനെ കല്യാണ്‍ ഈസ്റ്റിലെ വിത്തൽവാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ ഒൻപത് വയസുകാരൻ. ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപത് വയസുകാരൻ പിടിയിൽ - നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആണ്‍കുട്ടി പിടിയിൽ
പെണ്‍കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ ആണ്‍കുട്ടി
ഏപ്രിൽ മൂന്നിനാണ് കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അയൽവാസിയായ ആണ്‍കുട്ടി വീടിന് പുറകിലേക്ക് കൊണ്ടുപോയത്. പിന്നാലെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടന്ന് അമ്മ ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് ഏപ്രിൽ 15ന് ഇരയുടെ അമ്മ വിത്തൽവാടി പൊലീസ് സ്റ്റേഷനിലെത്തി പ്രതിയായുള്ള ആണ്‍കുട്ടിക്കെതിരെ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.