നോയിഡ: വഴിയോര ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക്. നോയിഡയിലെ കിഷോര്‍പൂര്‍ ഗ്രാമത്തിലെ ഗൗതം ബുദ്ധ നഗറിലെ വരാനിരിക്കുന്ന വിമാനത്താവളത്തിനടുത്ത് വൈകുന്നേരം (19.01.23) ആറ് മണിയോടെയായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പെടെ ഭക്ഷണശാലയ്‌ക്കടുത്ത് താമസിക്കുന്നവര്‍ക്കാണ് പരിക്കേറ്റത്.
വഴിയോര ഭക്ഷണശാലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നോയിഡയില്‍ കുട്ടികളടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
നോയിഡയിലെ കിഷോര്‍പൂര്‍ ഗ്രാമത്തിലെ ഗൗതം ബുദ്ധ നഗറിലെ വരാനിരിക്കുന്ന വിമാനത്താവളത്തിനടുത്ത് വൈകുന്നേരം ആറ് മണിയോടെയായിരുന്നു പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുട്ടികളടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റത്.
നോയിഡയിലെ വഴിയോര ഭക്ഷണശാലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ജെവാര്‍ പൊലീസ് സ്‌റ്റേഷന്‍-ഇന്‍-ചാര്‍ജ് മനോജ് കുമാര്‍ പറഞ്ഞു. വിമാനത്താവളത്തിന്‍റെ ഉള്‍ഭാഗത്തല്ല ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് ഉറപ്പുവരുത്തി. ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനിരിക്കുന്ന ഗ്രാമങ്ങളിലൊന്നാണ് കിഷോര്‍പൂര്‍.