കിനൗർ: ഹിമാചൽപ്രദേശിലെ കിനൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പാലം തകർന്ന് ഒമ്പത് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. കുന്നിൻ മുകളിലുണ്ടായ മണ്ണിടിച്ചിലിൽ കുന്നിന്‍റെ താഴെ സ്ഥിതിചെയ്തിരുന്ന ബസ്തേരി പാലത്തിലേക്ക് വലിയ പാറ കഷണങ്ങൾ വന്ന് പതിച്ചാണ് അപകടമുണ്ടായത്.
ഹിമാചൽ പ്രദേശിൽ പാലം തകർന്ന് 9 പേർ മരിച്ചു; 3 പേർക്ക് പരിക്ക് - ഹിമാചൽ പ്രദേശിൽ പാലം തകർന്ന് 9 പേർ മരിച്ചു
ഹിമാചൽപ്രദേശിലെ കിനൗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പാലത്തിലേക്ക് കുന്നിൽ മുകളിൽ നിന്ന് പാറ കഷ്ണങ്ങൾ വന്ന് പതിച്ചാണ് അപകടമുണ്ടായത്.
ബസ്തേരി പാലത്തിലൂടെ വാഹനത്തിൽ പോവുകയായിരുന്ന 11 പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നായി കിനൗർ സന്ദർശിക്കാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഐടിബിപി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന വീടുകൾക്കും വാഹനങ്ങളും തകർന്നിട്ടുണ്ട്. സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ അനുശോചനം അറിയിച്ചു.
Also read: ഐഎൻഎൽ യോഗത്തില്‍ സംഘർഷം; ചേരിതിരിഞ്ഞ് തമ്മില്‍തല്ലി പ്രവർത്തകർ
TAGGED:
ഹിമാചൽ പ്രദേശിൽ അപകടം