മിസോറാമില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ ഉള്‍പ്പടെ 9 പേര്‍ക്ക് കൊവിഡ് - ബിഎസ്എഫ് ജവാന്‍മാര്‍
ഇതുവരെ ആറ് മരണങ്ങളാണ് മിസോറാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസ്വാള്‍ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാവരും. 24 മണിക്കൂറിനിടെ 906 സാമ്പിളുകള്‍ പരിശോധിച്ചതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,59,750 ആയി ഉയര്‍ന്നു.
![മിസോറാമില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ ഉള്‍പ്പടെ 9 പേര്‍ക്ക് കൊവിഡ് Nine new COVID 19 cases in Mizoram COVID-19 Mizoram Nine new COVID 19 cases മിസോറാമില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ ഉള്‍പ്പടെ 9 പേര്‍ക്ക് കൊവിഡ് മിസോറാം കൊവിഡ്-19 ബിഎസ്എഫ് ജവാന്‍മാര്‍ 9 പേര്‍ക്ക് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9817287-175-9817287-1607501026154.jpg)
ഐസ്വാള്‍: മിസോറാമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല് പേര്‍ ബിഎസ്എഫ് ജവാന്‍മാരാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,977 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ 3772 പേര്‍ കൊവിഡ് മുക്തരായി. വീണ്ടെടുക്കല്‍ നിരക്ക് 94.85 ശതമാനമാണ്. ഇതുവരെ ആറ് മരണങ്ങളാണ് മിസോറാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസ്വാള്‍ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാവരും. 24 മണിക്കൂറിനിടെ 906 സാമ്പിളുകള്‍ പരിശോധിച്ചതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,59,750 ആയി ഉയര്‍ന്നു.