ജയ്‌പൂർ : സിക്കാർ നഗരത്തിൽ ഖണ്ഡേല - പൽസാന റോഡിൽ പിക്കപ്പ് വാൻ ബൈക്കിലും ട്രക്കിലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഖണ്ടേല മേഖലയിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
രാജസ്ഥാനിലെ സിക്കാറിൽ വാഹനാപകടത്തില്‍ 9 മരണം ; 6 പേർക്ക് പരിക്ക് - അപകടത്തിൽ എട്ട് പേർ മരിച്ചു
ഖണ്ഡേലയിലെ ക്ഷേത്രം സന്ദർശിക്കാനെത്തിയവരുടെ പിക്കപ്പ് വാൻ ബൈക്കിലും ട്രക്കിലുമിടിച്ചായിരുന്നു അപകടം
രാജസ്ഥാനിലെ സിക്കാറിൽ വാഹനാപകടം
അപകടത്തിൽ മരിച്ചവരെല്ലാം ജയ്‌പൂരിലെ സമോദ് നിവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിക്കപ്പ് വാനിലുണ്ടായിരുന്നവർ ഖണ്ഡേലയിലെ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ഖണ്ടേല ആശുപത്രി മോർച്ചറിയിലാണെന്നും മറ്റുള്ളവ പൽസാനയിലെ ആശുപത്രിയിലാണെന്നും ഖണ്ടേല പൊലീസ് സ്റ്റേഷൻ എസ്‌എച്ച്ഒ സോഹൻലാൽ പറഞ്ഞു.
Last Updated : Jan 1, 2023, 9:26 PM IST