മുംബൈ: മഹാരാഷ്‌ട്രയിൽ മാർച്ച് 28 മുതൽ രാത്രി കാല കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് അധികാരികൾക്ക് നിർദേശം നൽകിയതായും ഉദ്ദവ് താക്കറെ അറിയിച്ചു. വരുംകാലങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മഹാരാഷ്‌ട്രയിൽ മാർച്ച് 28 മുതൽ രാത്രികാല കർഫ്യു - രാത്രി കാല കർഫ്യു
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമുണ്ടെങ്കിൽ ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകിയതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
മഹാരാഷ്‌ട്രയിൽ മാർച്ച് 28 മുതൽ രാത്രി കാല കർഫ്യു
രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ജനക്കൂട്ടം ഒഴിവാക്കാൻ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ മാളുകൾ അടച്ചിടാനും നിർദേശം നൽകി. സാമൂഹിക-രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തി.