ജലന്ധര്‍: കോവിഡ് -19 കേസുകൾ തുടർച്ചയായി വർധിച്ചതിനെ തുടർന്ന് പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ശനിയാഴ്ച രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തും. ജില്ലാ മജിസ്‌ട്രേറ്റ് ഗാൻശ്യാം തോറിയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. '' ജില്ലയിലെ കോവിഡ് -19 കേസുകളുടെ വർധനവിനെ തുടര്‍ന്ന് മാർച്ച് ആറ് തൊട്ട് രാത്രി 11 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് ബാധകമാകും'' ജില്ലാ മജിസ്‌ട്രേറ്റ് ഗാൻശ്യാം തോറി പറഞ്ഞു.
കോവിഡ് രോഗികളുടെ വര്‍ധനവ്; ജലന്ധറില്‍ രാത്രി കർഫ്യൂ
സിആര്‍പിസി സെക്ഷന്‍ 144, ദേശീയ ദുരന്ത നിവാരണ നിയമം 2005, എന്നിവ അടിസ്ഥാനമാക്കിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്
സിആര്‍പിസി സെക്ഷന്‍ 144, ദേശീയ ദുരന്ത നിവാരണ നിയമം 2005, എന്നിവ അടിസ്ഥാനമാക്കിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ശനിയാഴ്ച രാവിലെ 6,661 കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 5,898 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. അതേസമയം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പ്രത്യേക നിരീക്ഷക സംഘങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇവിടേക്ക് അയച്ചിട്ടുണ്ട്.