ഗാന്ധിനഗർ: പ്രതിദിന കൊവിഡ് കേസുകളുടെ വർധനവിനെത്തുടർന്ന് ഗുജറാത്തിലെ നാല് നഗരങ്ങളിൽ രാത്രികാല കർഫ്യൂ നീട്ടി. അഹമ്മദാബാദ് ,സൂറത്ത് ,വഡോദര ,രാജ്‌ക്കോട്ട് എന്നിവിടങ്ങളിലാണ് 15 ദിവസത്തേക്ക് രാത്രികാല കർഫ്യൂ നീട്ടിയത്.
ഗുജറാത്തിൽ നാല് നഗരങ്ങളിൽ രാത്രികാല കർഫ്യൂ നീട്ടി - സൂറത്ത്
അഹമ്മദാബാദ് ,സൂറത്ത് ,വഡോദര ,രാജ്‌ക്കോട്ട് എന്നിവിടങ്ങളിലാണ് 15 ദിവസത്തേക്ക് രാത്രികാല കർഫ്യൂ നീട്ടിയത്
ഗുജറാത്തിൽ നാല് നഗരങ്ങളിൽ രാത്രികാല കർഫ്യൂ നീട്ടി
നിലവിലുള്ള രാത്രികാല കർഫ്യൂ ഫെബ്രുവരി 28ന് അവസാനിക്കും. ഇത് അഞ്ചാം തവണയാണ് കർഫ്യൂ നീട്ടുന്നത്. അർധരാത്രി മുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ. കൊറോണ വൈറസ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വിജയ് രൂപാണി വെള്ളിയാഴ്‌ച്ച യോഗം ചേർന്നിരുന്നു. ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,031 ആണ്.