ലക്‌നൗവിൽ രാത്രികാല കർഫ്യു ഏർപെടുത്തി - ലക്‌നൗവിൽ രാത്രികാല കർഫ്യു ഏർപെടുത്തി
ഏപ്രിൽ എട്ടു മുതൽ ഏപ്രിൽ 16 വരെയാണ് രാത്രി കർഫ്യു ഏർപെടുത്തിയത്

ലക്‌നൗ: കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ലക്‌നൗ മുനിസിപ്പൽ കോർപറേഷന്‍റെ കീഴിൽ രാത്രി കർഫ്യു ഏർപെടുത്തി. ഏപ്രിൽ എട്ടു മുതൽ ഏപ്രിൽ 16 വരെയാണ് രാത്രി കർഫ്യു ഏർപെടുത്തിയിരിക്കുന്നത്. അവശ്യവസ്‌തുക്കളുടെ നീക്കത്തിനോ ചരക്ക് വാഹനങ്ങളുടെ നീക്കത്തിനോ തടസമുണ്ടാകില്ലെന്ന് ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.റെയിൽവെ സ്‌റ്റേഷൻ, ബസ് സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് കാണിച്ച് നീങ്ങാമെന്ന് അധികൃതർ അറിയിച്ചു.