അമൃത്സർ: അമൃത്സർ സെൻട്രൽ ജയിലിൽ എൻഐഎയുടെ റെയ്‌ഡ്. ഇതാദ്യമായാണ് എൻഐഎ സംഘം പഞ്ചാബിലെ ജയിലില്‍ പരിശോധന നടത്തുന്നത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് ഭീകരത തടയുന്നതിനായി ഇന്നലെ ഉത്തരേന്ത്യയിലെ 14 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. ജമ്മു കശ്‌മീരിന് പുറമെ അമൃത്സർ, ഫിറോസ്‌പൂർ, താൺ തരൺ എന്നിവിടങ്ങളിലും എൻഐഎ സംഘം റെയ്‌ഡ് നടത്തി.
അമൃത്സർ സെൻട്രൽ ജയിലിൽ എൻഐഎ റെയ്‌ഡ് - ഫിറോസ്‌പൂർ
പാകിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഭീകരത തടയുന്നതിന്‍റെ ഭാഗമായി ജമ്മു കശ്‌മീര്‍, അമൃത്സർ, ഫിറോസ്‌പൂർ, താൺ തരൺ എന്നിവിടങ്ങളില്‍ എൻഐഎ ഇന്നലെ റെയ്‌ഡ് നടത്തിയിരുന്നു. ആദ്യമായാണ് അമൃത്സർ സെൻട്രൽ ജയിലിൽ എന്‍ഐഎ റെയ്‌ഡ് നടത്തുന്നത്
എൻഐഎ റെയ്‌ഡ്
അമൃത്സർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ എന്‍ഐഎ സംഘം കണ്ടെടുത്തു. പാകിസ്ഥാനില്‍ നിന്നുള്ള ആയുധ-മയക്കുമരുന്ന് ശൃംഖലകള്‍ ജയിലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഐഎക്ക് തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അമൃത്സർ സെൻട്രൽ ജയിലിൽ നിന്ന് നിരവധി തവണ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്.