ന്യൂഡൽഹി: ജമ്മു കശ്മീരിലെ നാഗ്രോട്ടയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. നവംബർ 19 ന് നടന്ന സംഭവത്തിൽ അന്വേഷണം ഏറ്റെടുത്തതായും അധികൃതർ അറിയിച്ചു.
നാഗ്രോട്ട ഏറ്റുമുട്ടലിൽ അന്വേഷണം ആരംഭിച്ച് എൻഐഎ
നവംബർ 19 ന് നാഗ്രോട്ടയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കശ്മീരിലേക്ക് കടക്കുകയായിരുന്ന നാല് ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദികൾ കൊല്ലപ്പെട്ടത്
കേന്ദ്രസർക്കാർ നൽകിയ വിജ്ഞാപനത്തെ തുടർന്നാണ് കേസ് തീവ്രവാദ വിരുദ്ധ ഏജൻസിക്ക് കൈമാറിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സ്ഥലത്ത് ജനുവരിയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലും സംഘം അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
നവംബർ 19 ന് നാഗ്രോട്ടയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കശ്മീരിലേക്ക് കടക്കുകയായിരുന്ന നാല് ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദികൾ കൊല്ലപ്പെട്ടത്. തീവ്രവാദികളുമായുള്ള വെടിവയ്പിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് എൻഐഎ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ദൃക്സാക്ഷികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.