ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേരെ നിരീക്ഷണത്തില്‍ വച്ച് ദേശീയ സുരക്ഷ ഏജന്‍സി. കശ്‌മീര്‍, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലുള്ളവരാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പം യുവജനങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
2021 ഓഗസ്റ്റിൽ കശ്‌മീര്‍, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ അഞ്ച് വ്യത്യസ്‌ത സ്ഥലങ്ങളിൽ എന്‍ഐഎ പരിശോധന നടത്തുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അഞ്ച് പുരുഷന്മാരും രണ്ട് സ്‌ത്രീകളെയുമാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്‌തത്.