കേരളം

kerala

By

Published : Feb 15, 2023, 9:31 AM IST

ETV Bharat / bharat

കോയമ്പത്തൂര്‍ സ്‌ഫോടനം: ചെന്നൈ നഗരത്തില്‍ ഉള്‍പ്പടെ 45 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്

കോയമ്പത്തൂരില്‍ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ ചെന്നൈ നഗരത്തില്‍ ഉള്‍പ്പടെ 45 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റെയ്‌ഡ് പുരോഗമിക്കുന്നു

NIA raids in Chennai  NIA raids in Chennai and Tamilnadu districts  Coimbatore Suicide Attack Case  National Investigation Agency  NIA raids  കോയമ്പത്തൂര്‍ സ്‌ഫോടനം  45 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ്  കോയമ്പത്തൂരില്‍ ഉക്കടം  ദേശീയ അന്വേഷണ ഏജന്‍സി  എന്‍ഐഎയുടെ റെയ്‌ഡ് പുരോഗമിക്കുന്നു  കോട്ടൈ ഈശ്വരൻ ക്ഷേത്രം  ഗ്യാസ് സിലിണ്ടറില്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം  ഉക്കടം  ചെന്നൈ  ജമേഷ മുബിൻ  ജമേഷ
കോയമ്പത്തൂര്‍ സ്‌ഫോടനം; ചെന്നൈ നഗരത്തില്‍ ഉള്‍പ്പടെ 45 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്

ചെന്നൈ:കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ചെന്നൈ നഗരത്തിലും തമിഴ്‌നാട്ടിലെ നിരവധി ജില്ലകളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റെയ്‌ഡ്. ആക്രമണക്കേസില്‍ എന്‍ഐഎ 45 ഇടങ്ങളില്‍ തെരച്ചില്‍ തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തെരച്ചിലിനെ തുടര്‍ന്ന് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ ഒക്‌ടോബര്‍ 23 ന് പുലര്‍ച്ചെ കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാറില്‍ കയറ്റികൊണ്ടുപോയ ഗ്യാസ് സിലിണ്ടറില്‍ ഒന്ന് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. അപകടത്തില്‍ കാറിലുണ്ടായിരുന്ന 29 കാരനായ എഞ്ചിനീയറിങ് ബിരുദധാരി ജമേഷ മുബിൻ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. അപകടമെന്ന് പ്രാഥമികമായി വിലയിരുത്തിയ സംഭവത്തില്‍ പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍റെ വീട്ടില്‍ നിന്നും പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ തുടങ്ങി 75 കിലോ സ്ഫോടക വസ്‌തുക്കള്‍ അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് സംഭവം സ്‌ഫോടനമാണെന്ന് തെളിയുന്നത്. ഇതിന് പിന്നാലെ ഇയാളുമായി ബന്ധമുള്ള ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് തൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്‌മയിൽ (27), മുഹമ്മദ് നവാസ് ഇസ്‌മയിൽ (26), ജമേഷ മുബിന്‍റെ ബന്ധു അഫ്‌സർ ഖാൻ (28) എന്നിവരെ 153 എ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസെടുത്താണ് അന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍റെ ശുപാര്‍ശയെ തുടര്‍ന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു. അതേസമയം സ്‌ഫോടനത്തില്‍ ചാവേറായി കൊല്ലപ്പെട്ട മുബിനെ തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ 2019ൽ എൻഐഎ ചോദ്യം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details