ബെംഗളൂരു:ദക്ഷിണ കന്നഡയില്‍ എസ്‌ഡിപിഐ ദേശീയ സെക്രട്ടറി റിയാസ് പറങ്കിപ്പേട്ടിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ്. ഇന്ന് (സെപ്‌റ്റംബര്‍ 8) രാവിലെയാണ് സംഭവം. ബണ്ട്വാല ബിസി റോഡിലെ കൈക്കമ്പയിലെ വീട്ടിലാണ് സംഘം റെയ്‌ഡ് നടത്തിയത്.
എസ്‌ഡിപിഐ ദേശീയ നേതാവിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ് ; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ - എസ്‌ഡിപിഐ ദേശീയ സെക്രട്ടറി
ഇന്ന് (സെപ്‌റ്റംബര്‍ 8) രാവിലെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ എസ്‌ഡിപിഐ ദേശീയ സെക്രട്ടറിയുടെ വസതിയില്‍ റെയ്‌ഡ് നടത്തിയത്.
എസ്‌ഡിപിഐ ദേശീയ നേതാവിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ്
പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പാര്‍ട്ടി അനുയായികള്‍ വീട്ട് പടിക്കല്‍ തടിച്ച് കൂടി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രണ്ട് ദിവസം മുമ്പ് ഒരേ സമയം 33 സ്ഥലങ്ങളില്‍ സംഘം റെയ്‌ഡ് നടത്തുകയും എസ്‌ഡിപിഐ അടക്കമുള്ള സംഘടനാ നേതാക്കളുടെ വീടുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. നിരവധി തവണ വിവാദ പ്രസ്‌താവനകള്‍ നടത്തിയിട്ടുള്ള ആളാണ് റിയാസ് പറങ്കിപ്പേട്ട.
also read:ഐഎസ് ബന്ധം: തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വ്യാപക പരിശോധന