ന്യൂഡൽഹി:ഐഎസ് ബന്ധം സംശയിച്ച് ഇന്ത്യയിൽ ഏഴിടങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ഡൽഹി, കേരള, കർണാടക എന്നിവിടങ്ങളിലായി അഞ്ച് പേർ അറസ്റ്റിലായി. അറസ്റ്റിലായവരുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി നിരീക്ഷിച്ച് വരികയാണെന്ന് എൻഐഎ അറിയിച്ചു. ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനായി പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എൻഐഎ അറിയിച്ചു.
ഐഎസ് ബന്ധം; എൻഐഎ റെയ്ഡിൽ അഞ്ച് പേർ അറസ്റ്റിൽ - എൻഐഎ
ഡൽഹി, കർണാടക, കേരളം എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിലായി ഒന്നിലധികം ഏജൻസികൾ തെരച്ചിൽ നടത്തുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ഐഎസ് ബന്ധം; എൻഐഎ റെയ്ഡിൽ അഞ്ച് പേർ അറസ്റ്റിൽ
ഡൽഹി, കർണാടക, കേരളം എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിലായി ഒന്നിലധികം ഏജൻസികൾ തെരച്ചിൽ നടത്തുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.ഡൽഹിയിലെ ജാഫ്രാബാദ് പ്രദേശത്താണ് തെരച്ചിൽ നടക്കുന്നത്.എൻഐഎ ടീം ബെംഗളൂരുവിൽ രണ്ട് സ്ഥലങ്ങൾ തെരച്ചിൽ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.കേരളത്തിലെ കൊച്ചി, കുനൂർ എന്നിവിടങ്ങളിലെ നാല് സ്ഥലങ്ങളിൽ ഏജൻസി തെരച്ചിൽ നടത്തുന്നുണ്ട്.ഐഎസ് ഗ്രൂപ്പുമായി ബന്ധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് സൂചന.