ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസില്‍ ജാർഖണ്ഡ് സ്വദേശി പിടിയിൽ. ജാർഖണ്ഡിലെ ഖുണ്ടി നിവാസിയായ ഗോപാൽ ഒറാവോണിനെ (28) യാണ് എൻഐഎ അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ പ്രതി മനുഷ്യക്കടത്ത് റാക്കറ്റിൽ സജീവമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു,
മനുഷ്യക്കടത്ത് കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ - National Investigation Agency trafficking racket
ഡൽഹിയിൽ മൂന്ന് പ്ലേസ്മെന്‍റ് ഏജൻസികളുടെ മറവിലാണ് പ്രതിയും ഭാര്യയും മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.
മനുഷ്യക്കടത്ത് കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
ഡൽഹിയിൽ മൂന്ന് പ്ലേസ്മെന്‍റ് ഏജൻസികളുടെ മറവിലാണ് പ്രതിയും ഭാര്യയും മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ജോലി നൽകാമെന്ന വ്യാജേന ജാർഖണ്ഡിൽ നിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടുവന്ന് വിൽക്കുകയായിരുന്നു ഇവർ.
ജാർഖണ്ഡിലെ പാകൂർ, സാഹിബ്ഗഞ്ച്, ഗുംല, ഖുന്തി എന്നിവിടങ്ങളിൽ ഇവർക്ക് ഇതിനായി സഹായികളുണ്ടായിരുന്നെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.