ന്യൂഡൽഹി: ഉത്തർപ്രദേശിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഭീകരാക്രമണം നടത്താൻ ഗൂഡാലോചന നടത്തിയ കേസിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകര്‍ക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്‌മീരിലെ കിഷ്ത്വാര്‍ സ്വദേശികളായ നിസാർ അഹ്‌മദ് ഷെയ്ക്ക് (52), നിഷാദ് അഹ്‌മദ് ബട്ട് (42) എന്നിവർക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവിധ വകുപ്പുകൾ ചുമത്തി, ദേശീയ അന്വേഷണ ഏജൻസി ലഖ്‌നൗവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭീകരാക്രമണത്തിന് ഗൂഢാലോചന: ഹിസ്ബുൾ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം ചുമത്തി എൻ.ഐ.എ - ജമ്മു കശ്‌മീരിലെ കിഷ്ത്വാര്‍ സ്വദേശികള്‍
ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹിസ്ബുൾ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വകുപ്പുകൾ ചുമത്തിയ ശേഷമാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.
ALSO READ:അനധികൃതമായി ഇന്ത്യയിൽ കടന്ന പാകിസ്ഥാൻ വംശജ ഫരീദാ മാലിക്കിന് മോചനം
സംസ്ഥാനത്തും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും തീവ്രവാദ പ്രവര്‍നങ്ങള്‍ നടത്താന്‍ ഹിസ്ബുൾ മുജാഹിദ്ദീൻ കേഡർമാർ നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കമ്രൂജ് സമനും മറ്റുള്ളവർക്കുമെതിരെ 2018 സെപ്റ്റംബർ 12 നാണ് ലഖ്‌നൗവിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബർ 24 ന് കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയുമായിരുന്നെന്ന് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റിലായ സമൻ, ഒസാമ ബിൻ ജാവേദ് എന്നിവർക്കെതിരെ 2019 മാർച്ച് 11 ന് എൻ.ഐ.എ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ റാംബാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ജാവേദ് കൊല്ലപ്പെട്ടത്.