കേരളം

kerala

ETV Bharat / bharat

ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം

മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് എൻഐഎ.

ISIS Kerala Module case  National Investigation Agency  ISIS module  ISIS propaganda channels  ഐ എസ് റിക്രൂട്ട്മെന്‍റ് കേസ്  ഐഎസ്‌ കേരളത്തിലെ റിക്രൂട്ട്മെന്‍റ്  ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്  മൂന്ന് മലയാളികൾക്കെതിരെ ചാർജ് ഷീറ്റ്  ഐഎൻഎ  കേരളത്തിലെ ഐഎസ്‌ സാന്നിധ്യം
ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; മൂന്ന് മലയാളികൾക്കെതിരെ ചാർജ് ഷീറ്റ്

By

Published : Sep 8, 2021, 7:45 PM IST

ന്യൂഡൽഹി: ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ അമീൻ, കണ്ണൂർ സ്വദേശിയായ മുഷബ്‌ അൻവർ, കൊല്ലം സ്വദേശിയായ റാഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും വിവിധയിടങ്ങളിൽ അക്രമങ്ങൾക്ക് പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു. മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും, കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു.

ഐപിസി 120 ബി, 121, 121(എ) അടക്കമുള്ള സുപ്രധാന വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തത്. 2020 മാർച്ചിൽ ഹിജ്‌റയുമായി ബന്ധപ്പെട്ട് അമീൻ കശ്‌മീർ സന്ദർശിച്ചിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ഐഎസ് ആശയം പ്രചരിപ്പിക്കാനായി അമീൻ കൂട്ടാളികൾക്കൊപ്പം ഫണ്ട് ശേഖരണം നടത്തിയെന്നും റിപ്പോർട്ടിൽ എൻഐഎ പറയുന്നു.

READ MORE:ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്

ABOUT THE AUTHOR

...view details