മുംബൈ: മുംബൈ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹായിയായ മുൻ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് ഓഫീസർ റിയാസ് ഖാസിയെ ഏപ്രിൽ 16 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. അംബാനി ബോംബ് ഭീഷണിക്കേസ്, മൻസുഖ് ഹിരേൻ വധക്കേസ് എന്നിവയില്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഖാസിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.
കൂടുതൽ വായനക്ക്:അംബാനി ബോംബ് ഭീഷണിക്കേസ്; സച്ചിന്‍ വാസെ റിമാന്‍ഡില്‍
ഈ കേസുകളിലെ പ്രധാന തെളിവുകളായ വ്യാജ നമ്പർ പ്ലേറ്റും, സച്ചിൻ വാസെയുടെ വസതിയിലെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും റിയാസ് ഖാസി നശിപ്പിച്ചതായി എൻഐഎ പറയുന്നു. സച്ചിൻ വാസെയുടെ അടുത്ത സുഹൃത്തായ മഹേഷ് ഷെട്ടി എന്ന ബാർ ഉടമയുടെ മൊഴി എൻഐഎ നേരത്തെ രേഖപ്പെടുത്തിയിരുന്നു.