മുംബൈ:അംബാനി ബോംബ് ഭീഷണിക്കേസില്‍ മുംബൈ പൊലീസ് മുന്‍ ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ പ്രത്യേക എന്‍ഐഎ കോടതി ഏപ്രില്‍ 23 വരെ റിമാന്‍ഡ് ചെയ്തു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിലും വ്യവസായി മന്‍സൂക് ഹിരണിന്‍റെ മരണത്തിലുമാണ് വാസെക്കെതിരെ അന്വേഷണം നടക്കുന്നത്. മാര്‍ച്ച് 13ന് അറസ്റ്റിലായ വാസെയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഐഎയും ആവശ്യപ്പെട്ടിരുന്നില്ല.
അംബാനി ബോംബ് ഭീഷണിക്കേസ്; സച്ചിന്‍ വാസെ റിമാന്‍ഡില്‍
അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിലും വ്യവസായി മന്‍സൂക് ഹിരണിന്‍റെ മരണത്തിലുമാണ് വാസെക്കെതിരെ അന്വേഷണം നടക്കുന്നത്.
ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്‌യുവി കാര്‍ കണ്ടെത്തിയത്. പിന്നാലെ കാര്‍ ഉടമസ്ഥന്‍ മന്‍സൂക് ഹിരണിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഷെല്‍ കമ്പനിയുടെ പേരില്‍ സ്വകാര്യ ബാങ്കില്‍ വാസെയ്ക്ക് 1.5 കോടിയുടെ നിക്ഷേപമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എട്ടോളം ആഡംബര കാറുകളും വാസെയ്ക്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്ന മന്‍സൂകിനെ ഇല്ലാതാക്കാന്‍ വാസെയും മറ്റ് പ്രതികളും ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. മുംബൈ പൊലീസ് മുന്‍ ഉദ്യോഗസ്ഥനായ വിനായക് ഷിന്‍ഡെയടക്കം മറ്റ് രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായിരുന്നു