ചെന്നൈ: സാമൂഹ്യ മാധ്യമങ്ങളില്‍ ഐഎസ് ആശയങ്ങൾ പോസ്റ്റ് ചെയ്‌ത കേസിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ ആറിടങ്ങളിൽ എൻഐഎ റെയ്‌ഡ്. തഞ്ചാവൂർ, മധുരൈ, തേനി, തിരുനൽവേലി തുടങ്ങിയ ജില്ലകളിലാണ് എൻഐഎ റെയ്‌ഡ് നടത്തിയത്. കേസിൽ അറസ്റ്റിലായ അബ്ദുല്ലയുടെയും കൂട്ടാളികളുടെയും വീടുകളിലാണ് റെയ്‌ഡ് നടന്നത്. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, ലാപ്പ്‌ടോപ്പുകൾ ബുക്ക്‌ലെറ്റുകൾ തുടങ്ങിയവ റെയ്‌ഡിൽ എൻഐഎ കണ്ടെടുത്തു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഐഎസ് ആശയങ്ങൾ; തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ് - NIA conducts searches in Tamil Nadu
കേസിൽ അറസ്റ്റിലായ അബ്ദുല്ലയുടെയും കൂട്ടാളികളുടെയും വീടുകളിലാണ് റെയ്‌ഡ് നടന്നത്. റെയ്‌ഡിൽ 22ഓളം ഇലക്‌ട്രിക് ഉപകരണങ്ങൾ കണ്ടെടുത്തു.
സാമൂഹ്യ മാധ്യമങ്ങളിലെ ഐഎസ് ആശയങ്ങൾ; തമിഴ്‌നാട്ടിൽ ആറിടങ്ങളിൽ എൻഐഎ റെയ്‌ഡ്
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനും ഖിലാഫത്ത് സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്ന പോസ്റ്റിനെതിരെ ഏപ്രിൽ മാസത്തിലാണ് പൊലീസിന് പരാതി ലഭിച്ചത്. തമിഴ്‌നാട്ടിൽ മധുരയിൽ രജിസ്റ്റർ ചെയ്‌ത കേസ് തുടർന്ന് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.