ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നേതൃത്വത്തില്‍ വ്യാപക റെയ്‌ഡ്. ഇന്ന് രാവിലെ ആരംഭിച്ച റെയ്‌ഡ് തുടരുകയാണ്. ഷോപ്പിയാന്‍, ആനന്ദ്‌നാഗ്, ബന്ദിപ്പോറ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് പരിശോധന. അന്വേഷണ ഏജന്‍സിയും സിആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ് - ജമ്മു കശ്‌മീര്‍ എന്‍ഐഎ പരിശോധന വാര്‍ത്ത
ഷോപ്പിയാന്‍, ആനന്ദ്‌നാഗ്, ബന്ദിപ്പോറ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് പരിശോധന.
![ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ് NIA conducts raids at various locations in J-K NIA raids in JK NIA raids Raids in J-K എന്‍ഐഎ റെയ്‌ഡ് എന്‍ഐഎ റെയ്‌ഡ് വാര്‍ത്ത ജമ്മു കശ്‌മീര്‍ എന്‍ഐഎ റെയ്‌ഡ് വാര്‍ത്ത ജമ്മു കശ്‌മീര്‍ എന്‍ഐഎ വാര്‍ത്ത ജമ്മു കശ്‌മീര്‍ എന്‍ഐഎ പരിശോധന വാര്‍ത്ത ഷോപ്പിയാന്‍ എന്‍ഐഎ റെയ്‌ഡ് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12708042-398-12708042-1628391570054.jpg)
ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്
നിരോധിത സംഘടനയായ ജമാഅത്തെ-ഇസ്ലാമി പ്രവർത്തകർക്ക് വേണ്ടിയാണ് റെയ്‌ഡെന്നാണ് സൂചന. നാല്‍പ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഷോപ്പിയാനിലെ മല്‍ദേര, നദിഗാം എന്നി മേഖലകളില്‍ റെയ്‌ഡ് പൂര്‍ത്തിയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും കുറച്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
Also read: കശ്‌മീരിൽ പൊലീസ് സംഘത്തെ തീവ്രവാദികള്‍ ആക്രമിച്ചു; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു