കേരളം

kerala

ETV Bharat / bharat

രണ്ട് ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ എൻ‌ഐ‌എ പിടിയിൽ - NIA chargesheet against two suspected militants

ബാംഗ്ലൂർ സ്വദേശി ഡോ സബീൽ അഹമ്മദ് മോട്ടു, ഹൈദരാബാദ് സ്വദേശി അസദുള്ള ഖാൻ അബു സുഫ്യാൻ എന്നിവരെയാണ് എൻ‌ഐ‌എ പിടികൂടിയത്.

NIA chargesheet against two suspected militants  ബെംഗളൂരു  ലഷ്‌കർ-ഇ-ത്വയ്‌ബ  NIA chargesheet against two suspected militants  ഹിന്ദു നേതാക്കൾ
രണ്ട് ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ എൻ‌ഐ‌എ പിടിയിൽ

By

Published : Feb 22, 2021, 7:15 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് പിടിയിലായ രണ്ട് ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദികൾക്കെതിരെ എൻ‌ഐ‌എ കുറ്റപത്രം സമർപ്പിച്ചു. പിടിയിലായ സംഘം രാജ്യ തലസ്ഥാനം ഉൾപ്പെടെ രാജ്യത്തുടനീളം അക്രമങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി എൻ‌ഐ‌എ കുറ്റപത്രത്തിൽ പരാമർശം. ബാംഗ്ലൂർ സ്വദേശി ഡോ സബീൽ അഹമ്മദ് മോട്ടു, ഹൈദരാബാദ് സ്വദേശി അസദുള്ള ഖാൻ അബു സുഫ്യാൻ എന്നിവരെയാണ് എൻ‌ഐ‌എ പിടികൂടിയത്.

ബെംഗളൂരു, ഹുബ്ലി, നന്ദേദ്, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ പല നഗരങ്ങളിലെയും ഹിന്ദു നേതാക്കൾക്കെതിരെ സംഘം ഗൂഢാലോചന നടത്തിയിരുന്നതായും എൻഐഎ അറിയിച്ചു. സമാന കേസിൽ ഇതുവരെ 17 പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. 2016ൽ 13 പ്രതികളെ അഞ്ച് വർഷം കോടതി തടവിന് വിധിച്ചിരുന്നു. ബാക്കിയുള്ള നാല് കുറ്റവാളികൾ വിചാരണ നേരിടുകയാണ്. അതേസമയം ബെംഗളൂരുവിൽ നിന്ന് പിടിയിലായ രണ്ട് പേർക്കെതിരെ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 2012 ഓഗസ്റ്റ് 29ന് ബസവേശ്വര നഗർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details