ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ കാച്ചിംഗ് ജില്ലയിലെ മയാങ്‌ലമ്പം സിറോമാനിയെ (32) വ്യാഴാഴ്ചയാണ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തിന് ശേഷം മ്യാൻമറിൽ അഭയം തേടിയിരുന്നു.
അസം റൈഫിൾസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം: പീപ്പിൾസ് ലിബറേഷൻ ആർമി നേതാവ് പിടിയില്‍ - അസം റൈഫിൾസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം
പ്രതിയെ ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
മണിപ്പൂരിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം പീപ്പിൾസ് ലിബറേഷൻ ആർമി നേതാവ് പിടിയില്‍
Read Also…..എസ്.യു.വി കേസ്: വാസെയുടെ സഹായി റിയാസ് ഖാസിക്ക് സസ്പെന്‍ഷന്‍
2017 ലാണ് അസം റൈഫിൾസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവ്രവാദികൾ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും എൻഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.