പിഡിപി യൂത്ത് വിംഗ് പ്രസിഡന്‍റ് വഹീദ് ഉർ-റഹ്മാൻ പാരയെ എൻഐഎ അറസ്റ്റ് ചെയ്‌തു
ജമ്മു കശ്‌മീർ ഡിഎസ്‌പി ദേവിന്ദർ സിംഗ് തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് വഹീദ്-ഉർ-റഹ്മാൻ പാരയെ അറസ്റ്റ് ചെയ്‌തത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പാരയെ അറസ്റ്റ് ചെയ്‌തത്
ന്യൂഡൽഹി: ജമ്മു കശ്‌മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി യൂത്ത് വിംഗ് പ്രസിഡന്‍റ് വഹീദ് ഉർ-റഹ്മാൻ പാരയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. ജമ്മു കശ്‌മീർ ഡിഎസ്‌പി ദേവിന്ദർ സിംഗ് തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് വഹീദ്-ഉർ-റഹ്മാൻ പാരയെ അറസ്റ്റ് ചെയ്‌തത്. ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട കേസിൽ ഈ വർഷം ആദ്യം ഡിഎസ്‌പി ദേവിന്ദര്‍ സിംഗ് അറസ്റ്റിലായിരുന്നു. ജമ്മു കശ്‌മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലെ യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം നൽകുന്നുവെന്നും ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ചുമാണ് ഡൽഹി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പാരയെ അറസ്റ്റ് ചെയ്‌തത്.