ചെന്നൈ: ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള അനധികൃത മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് ശ്രീലങ്കക്കാരെ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്ടിലെ ട്രിച്ചി സ്‌പെഷ്യൽ കാമ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സി.ഗുണശേഖരൻ, പുഷ്‌പരാജ്, മുഹമ്മദ് അസ്‌മിൻ, അലഹപ്പെരുമഗ സുനിൽ ഗാമിനി ഫോൺസിയാ, സ്റ്റാൻലി കെന്നഡി ഫെർണാണ്ടോ, ലദിയ ചന്ദ്രസേന, ധനുക്ക റോഷൻ, വെല്ല സുരങ്ക, തിലിപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
അനധികൃത മയക്കുമരുന്ന് - ആയുധ വ്യാപാര കേസ്: തമിഴ്‌നാട്ടിൽ 9 ശ്രീലങ്കക്കാർ അറസ്‌റ്റിൽ - മയക്കുമരുന്നും ആയുധങ്ങളും വിതരണം
ഹാജി സലിയുമായി ബന്ധമുള്ള പുഷ്‌പരാജ് എന്ന പൂക്കുട്ടി കണ്ണയും ഗുണശേഖരൻ എന്ന ഗുണയും നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടതാണ് കേസ്
ശ്രീലങ്കക്കാർ അറസ്‌റ്റിൽ
ഹാജി സലിയുമായി ബന്ധമുള്ള പുഷ്‌പരാജ് എന്ന പൂക്കുട്ടി കണ്ണയും ഗുണശേഖരൻ എന്ന ഗുണയും നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടതാണ് കേസ്. പാകിസ്ഥാൻ ആസ്ഥാനമായി മയക്കുമരുന്നും ആയുധങ്ങളും വിതരണം ചെയ്യുന്നയാളാണ് ഹാജി സലീം. ഇന്ത്യയിലും ശ്രീലങ്കയിലും ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്‍റെ (എൽടിടിഇ) പുനരുജ്ജീവനത്തിനായി നിയമവിരുദ്ധ മയക്കുമരുന്നുകളും ആയുധങ്ങളും എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഈ വർഷം ജൂലൈ എട്ടിന് വിഷയത്തിൽ എൻഐഎ സ്വമേധയ കേസെടുത്തിരുന്നു.