കേരളം

kerala

ETV Bharat / bharat

NIA Arrests Key PFI Member In Kerala ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പിഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിഹാബിനെ അറസ്റ്റ്‌ ചെയ്‌ത് എന്‍ഐഎ - പിഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്‌തു

RSS Leader Murder Case : മലപ്പുറം ജില്ലയിലെ പ്രതിയുടെ വസതിയിൽ നിന്നാണ് ഇയാളെ എന്‍ഐഎയുടെ പ്രത്യേക ടീം കസ്റ്റഡിയിലെടുത്തത്.

PFI member arrested in Kerala  RSS leader murder case  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  ദേശീയ അന്വേഷണ ഏജൻസി  Popular Front of India  National Investigation Agency  കേരളത്തിലെ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസ്‌  Case of murder of RSS leader in Kerala  പിഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്‌തു  PFI member arrested
PFI Member Arrested In Kerala

By ETV Bharat Kerala Team

Published : Oct 20, 2023, 9:51 PM IST

ന്യൂഡൽഹി:പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്‌. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത് (NIA Arrests Key PFI Member In Kerala- RSS leader murder case). കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്ന ഷിഹാബിനെ മലപ്പുറത്തെ ഇയാളുടെ വീട്ടില്‍ നിന്നാണ് എന്‍ഐഎയുടെ പ്രത്യേക ടീം കസ്റ്റഡിയിലെടുത്തത്.

ശ്രീനിവാസന്‍ കൊലപാതകം ആസുത്രണം ചെയ്‌ത പിഎഫ്‌എ സംഘത്തിലെ പ്രധാന അംഗമാണ് പിടിയിലായ ഷിഹാബെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 16 ന് നടന്ന സംഭവത്തിന് ശേഷം ബാബു എന്ന ഷിഹാബ് ഒളിവിലായിരുന്നുവെന്ന് ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. എൻഐഎയുടെ ട്രാക്കിങ് ടീം കേരളത്തിലെ മലപ്പുറം ജില്ലയിലെ പ്രതിയുടെ വസതിയിൽ ഇയാളെ കണ്ടെത്തുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പിഎഫ്ഐ നടത്തുന്ന തീവ്രവാദ സംഘടനയുടെ അവിഭാജ്യ ഘടകമാണ് ഷിഹാബ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിഎഫ്‌ഐ നേതാക്കൾ നടത്തിയ ഗൂഢാലോചനയ്ക്ക് അനുസൃതമായി ഷിഹാബ് പ്രവർത്തിച്ചുവെന്നാണ് കരുതുന്നത്. ഒപ്പം പിഎഫ്‌ഐ നേതൃത്വത്തിന്‍റെ നിർദേശപ്രകാരം കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിന് ഉത്തരവാദിയായ മുഹമ്മദ് ഹക്കീമിന് അഭയം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാർച്ച് 17ന് കേസിൽ 59 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മേയ് 16ന് കേസിലെ പത്താം പ്രതിയായ സഹീര്‍ കെവിയെ എന്‍ഐഎ പിടികൂടി. ഇതുവരെ 69 പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

പ്രതികളുമായി തെളിവെടുപ്പ്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ്‌ വെട്ടി കൊലപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം എപ്രില്‍ 16ന് ആയിരുന്നു സംഭവം. പാലക്കാട്ടെ എസ് കെ മോട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. കടയില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കഴുത്തിനും വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫിന്‍റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള പ്രതികളുമായി അന്വേഷണ സംഘം 2022 മെയ്‌ 26 ന് തെളിവെടുപ്പ് നടത്തിയിരുന്നു. പട്ടാമ്പി ഒമിക്കുന്ന് കുന്നത്തുവീട്ടില്‍ കെ. അലി (55), മരുതൂര്‍ ചപ്പങ്ങതൊടി വീട്ടില്‍ അഷ്റഫ് (48) എന്നിവരുമായാണ് പട്ടാമ്പിയില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ്‌ കണ്ടെത്തല്‍.

റൗഫിന്‍റെ സഹോദരനാണ് അഷ്‌റഫ്. കേസിലെ മുഖ്യസൂത്രധാരന്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ നാസറിനെയും ഇവര്‍ക്കൊപ്പം തെളിവെടുപ്പിനായി കൊണ്ടുവന്നു. നാസര്‍, അലി എന്നിവരെ മേലെ പട്ടാമ്പിയിലെ നാസറിന്‍റെ ഉടമസ്ഥതയിലുള്ള കടയിലും, കേസില്‍ നേരത്തെ അറസ്റ്റിലായ കരിമ്പുള്ളി സ്വദേശി അഷറഫ് മൗലവിയെ വീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്. അഷറഫ് മൗലവിയുടെ വീട്ടില്‍ നിന്ന് മൊബൈലും, കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്‍റെ ചുവന്ന കാറിലാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ എത്തിച്ചതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മേലെ പട്ടാമ്പിയിലെ നാസറിന്‍റെ ബന്ധുവീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കാര്‍.

ABOUT THE AUTHOR

...view details