ശ്രീനഗർ:കശ്മീരിലെ സിവിലിയൻ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ എട്ട് പേരം കൂടി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എട്ട് പേരും വിവിധ തീവ്രവാദി സംഘടനകളിൽപ്പെട്ടവരാണെന്നും ഭീകരർക്ക് വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായം ചെയ്തുകൊടുക്കുന്നവരാണെന്നും എൻഐഎ അറിയിച്ചു.
ശ്രീനഗർ, കുൽഗാം, ഷോപിയാൻ, പുൽവാമ, അനന്ത്നാഗ്, ബാരാമുള്ള എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വ്യക്തമാക്കി.
ശ്രീനഗറിൽ നിന്നുള്ള ആദിൽ അഹമ്മദ് വാർ, മനാൻ ഗുൽസാർ ദാർ, സോഭിയ, സമീൻ ആദിൽ, ഹാരിസ് നിസാർ ലംഗൂ, കുപ്വാരയിൽ നിന്നുള്ള ഹിലാൽ അഹമ്മദ് ദാർ, ഷാക്കിബ് ബഷീർ, അനന്ത്നാഗിലെ റൗഫ് ഭട്ട് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.