ശ്രീനഗർ: ലഷ്‌കറെ ത്വയിബ ഭീകരർക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മുതിർന്ന പൊലീസുദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. 2021 നവംബർ 6ന് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് ഷിംല പൊലീസ് സൂപ്രണ്ട് അരവിന്ദ് ദിഗ്‌വിജയ് നേഗി ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.
2011ൽ ഐപിഎസ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ച നേഗി നേരത്തെ എൻഐഎയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻഐഎയിൽ നിന്ന് തിരിച്ചയച്ച ശേഷമാണ് നേഗിയെ ഷിംല എസ്പിയായി നിയമിച്ചത്. ലഷ്‌കറെ ത്വയിബ ഭീകരർക്ക് പ്രാദേശിക പിന്തുണ നൽകിയ കാര്യം എൻഐഎ അന്വേഷിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.