കേരളം

kerala

ETV Bharat / bharat

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ, ഇഡി റെയ്ഡ്: 106 പേര്‍ അറസ്റ്റില്‍

എൻഐഎ, ഇഡി, പൊലീസ് സംയുക്തമായി കേരളമുള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ 106 ​​പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ അറസ്റ്റില്‍. ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ആളുകളെ ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വസതികളിലും ഔദ്യോഗിക ഓഫിസുകളിലുമാണ് റെയ്‌ഡ്

NIA and ED arrested 100 popular front leaders  NIA ED arrested 100 popular front leaders  NIA  ED  popular front leaders  popular front leaders arrested  എൻഐഎ  ഇഡി  പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍  പോപുലര്‍ ഫ്രണ്ട്  ഭീകരവാദത്തിന് ധനസഹായം
എന്‍ഐഎ, ഇഡി സംയുക്ത റെയ്‌ഡ്; കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ 100 പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

By

Published : Sep 22, 2022, 9:17 AM IST

Updated : Sep 22, 2022, 1:06 PM IST

ന്യൂഡല്‍ഹി:ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് സേന എന്നിവയുടെ സംയുക്ത സംഘം കേരളമുള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ 106 ​​പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ അറസ്റ്റിലായതായി ദേശീയ വാര്‍ത്ത ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്‌തു. ആന്ധ്രാപ്രദേശ് (5), അസം (9), ഡല്‍ഹി (3), കര്‍ണാടക (20), കേരളം (22), മധ്യപ്രദേശ് (4), മഹാരാഷ്‌ട്ര (20), രാജസ്ഥാന്‍ (2), തമിഴ്‌നാട് (10), ഉത്തര്‍പ്രദേശ് (8), പുതുച്ചേരി(3) തുടങ്ങിയവിടങ്ങളിലാണ് അറസ്റ്റ്.

ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ആളുകളെ ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വസതികളിലും ഔദ്യോഗിക ഓഫിസുകളിലും ആണ് റെയ്‌ഡ് നടക്കുന്നത്. കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി പതിനൊന്ന് സംസ്ഥാനങ്ങളിൽ റെയ്‌ഡ് നടത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

പിഎഫ്ഐ കേസിൽ ഈ മാസം ആദ്യം ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ അബ്‌ദുല്‍ ഖാദറും മറ്റ് 26 വ്യക്തികളുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാനയിലെ 38 സ്ഥലങ്ങളിലും (നിസാമാബാദിൽ 23, ഹൈദരാബാദിൽ 4, ജഗിത്യാലിൽ 7, നിർമ്മലിൽ 2, അദിലാബാദ്, കരിംനഗർ ജില്ലകളിൽ 1 വീതം) ആന്ധ്രാപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും (കുർണൂലിലും നെല്ലൂരിലും ഒന്ന് വീതം) ഏജൻസി റെയ്‌ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ആയുധങ്ങള്‍, 8 ലക്ഷത്തിലധികം രൂപ എന്നിവയുൾപ്പെടെയുള്ള വസ്‌തുക്കൾ എൻഐഎ പിടിച്ചെടുത്തു.

പ്രതികൾ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനും മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതിനും പരിശീലനം നൽകുന്നതിന് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു എന്ന് എൻഐഎ അറിയിച്ചു. 1992-ലെ ബാബറി മസ്‌ജിദ് തകർച്ചയ്ക്ക് ശേഷം രൂപപ്പെട്ട മൂന്ന് മുസ്‌ലിം സംഘടനകളായ നാഷണൽ ഡെവലപ്മെന്‍റ് ഫ്രണ്ട് ഓഫ് കേരള, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നീ മൂന്ന് മുസ്‌ലിം സംഘടനകളെ ലയിപ്പിച്ച് 2006ലാണ് കേരളത്തിൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആരംഭിച്ചത്. ഇപ്പോൾ 22 സംസ്ഥാനങ്ങളിൽ തങ്ങൾക്ക് യൂണിറ്റുകള്‍ ഉണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് സംഘടന അവകാശപ്പെടുന്നു.

പിഎഫ്‌ഐയുടെ ആസ്ഥാനം നേരത്തെ കോഴിക്കോട് ഉണ്ടായിരുന്നു എങ്കിലും അടിത്തറ വിശാലമാക്കിയതിനെ തുടർന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. പിഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റ് നസറുദീൻ എളമരം സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അതിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റ് ഇ അബൂബക്കറും കേരളത്തിൽ നിന്നാണ്. ന്യൂനപക്ഷ സമുദായങ്ങളിലും ദലിതുകളിലും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളിലും പെട്ട ആളുകളെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു നവ-സാമൂഹ്യ പ്രസ്ഥാനമായാണ് പിഎഫ്ഐ സ്വയം വിശേഷിപ്പിക്കുന്നത്.

Last Updated : Sep 22, 2022, 1:06 PM IST

ABOUT THE AUTHOR

...view details