കേരളം

kerala

ETV Bharat / bharat

ആരോഗ്യ കാര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍ ; എബിഎച്ച്എ മൊബൈൽ ആപ്പ് നവീകരിച്ച് പുറത്തിറക്കി

രാജ്യത്തെ മുഴുവന്‍ പേരുടെയും ആരോഗ്യ സംരക്ഷണം ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിന് എ ബി എച്ച് എ മൊബൈൽ ആപ്പ് ഏറെ സഹായകമാകും

By

Published : May 24, 2022, 9:31 PM IST

NHA launches revamped Ayushman Bharat Health Account mobile app  ആരോഗ്യ കാര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍  NHA നവീകരിച്ച എ ബി എച്ച് എ മൊബൈൽ ആപ്പ് പുറത്തിറക്കി  ABHA  ആയുഷ്‌ മാൻ ഭാരത് ഡിജിറ്റൽ മിഷൻ  NHA നവീകരിച്ച എ ബി എച്ച് എ മൊബൈൽ ആപ്പ് പുറത്തിറക്കി
NHA നവീകരിച്ച എ ബി എച്ച് എ മൊബൈൽ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി :ആയുഷ്മാ‌ൻ ഭാരത് ഡിജിറ്റൽ മിഷന്‍റെ കീഴിൽ ആരോഗ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനായി നിർമിച്ച എ.ബി.എച്ച്.എ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി ദേശീയ ആരോഗ്യ അതോറിറ്റി ചൊവ്വാഴ്‌ച അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇതിനകം നാലുലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ആരോഗ്യ രേഖകള്‍ ആക്സസ് ചെയ്യാന്‍ ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് സാധിക്കും. ഒരാള്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ അയാളുടെ മുഴുവന്‍ രേഖകളും പൂർണമായ മെഡിക്കൽ വിവരങ്ങളും ഡോക്ടർമാരുമായി പങ്കിടുന്നത് ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ ഒറ്റ ക്ലിക്കിൽ തന്നെ മെഡിക്കൽ പ്രൊഫൈൽ (മുൻകാല ചികിത്സകൾ, മരുന്നുകൾ, രോഗനിർണയം, അലർജികൾ) തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഡോക്ടറുമായി എബിഎച്ച്എ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ പങ്കിടാന്‍ സാധിക്കും.

also read: 56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കിയത് 206 കല്ലുകൾ; സംഭവം ഹൈദരാബാദിൽ

പരിശോധന റിപ്പോർട്ടുകൾ, കുറിപ്പടികൾ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റ് മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയവ ആശുപത്രികളിൽ നിന്നും പാത്തോളജി ലാബുകളിൽ നിന്നും എളുപ്പത്തിൽ സ്വീകരിക്കാനും ആപ്പിലൂടെ കഴിയും. ABHA മൊബൈൽ ആപ്ലിക്കേഷനില്‍ പ്രൊഫൈൽ നല്‍കാനും ABHA വിലാസവുമായി മൊബൈല്‍ നമ്പർ ലിങ്ക് ചെയ്യാനും അൺലിങ്ക് ചെയ്യാനും സാധിക്കും.

അതേസമയം, ആയുഷ്‌മാന്‍ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ ഓരോരുത്തരുടെയും ആരോഗ്യ ഐഡിയാണ്. അതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാനും പങ്കിടാനും കഴിയും. ഇതുവഴി ഡോക്ടർമാരുമായുള്ള ആശയവിനിമയം എളുപ്പത്തിലാക്കാം. ഓരോരുത്തരുടെയും ആരോഗ്യകാര്യങ്ങള്‍ ഒരുകുടക്കീഴില്‍ എന്ന പോലെ ലഭ്യമാക്കാനുമാകും - എൻഎച്ച്എ സിഇഒ ഡോ. ആർ എസ് ശർമ പറഞ്ഞു.

ABOUT THE AUTHOR

...view details