ന്യൂഡൽഹി:തദ്ദേശീയമായി ഉത്പാദിപ്പിച്ച മറ്റൊരു കൊവിഡ് വാക്സിൻ കൂടി ഓഗസ്റ്റോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് നിതി ആയോഗ് അംഗം ഡോ. കെ വിനോദ് പോൾ.
ഓഗസ്റ്റോടെ മറ്റൊരു കൊവിഡ് വാക്സിൻ കൂടി ലഭ്യമാകുമെന്ന് നിതി ആയോഗ് - നീതി ആയോഗ്
ബയോളജിക്കൽ ഇ ലിമിറ്റഡ് ഉത്പാദിപ്പിച്ച വാക്സിനാകും ലഭ്യമാകുക.
ഓഗസ്റ്റോടെ മറ്റൊരു കൊവിഡ് വാക്സിൻ കൂടി ലഭ്യമാകും: നീതി ആയോഗ്
'ബയോളജിക്കൽ ഇ ലിമിറ്റഡ്' ഇന്ത്യയിൽ വളരെക്കാലമായി വാക്സിനുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. അവർ വികസിപ്പിച്ച കൊവിഡ് വാക്സിന്‍റെ പ്രാഥമിക പരിശോധനാഫലങ്ങൾ പ്രോത്സാഹനപരമാണ്. ഓഗസ്റ്റിൽ ഈ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പുതിയ കൊവിഡ് കേസുകളും 2,023 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,56,16,130 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,82,553 ആയി.