ന്യൂഡൽഹി: പുതിയ അപ്ഡേറ്റുമായി ഔദ്യോഗിക വാക്സിനേഷന്‍ പോർട്ടലായ കൊവിന്‍. കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകളിൽ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി 'റെയ്സ് ആന്‍ ഇഷ്യൂ' എന്ന പ്രത്യേക അപ്ഡേറ്റാണ് ചേർത്തിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിൽ ഗുണഭോക്താക്കൾക്ക് പേര്, ജനന വർഷം, ലിംഗഭേദം എന്നിവ തിരുത്താനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .
പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ് ; ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം
'റെയ്സ് ആന്‍ ഇഷ്യൂ' എന്ന പുതിയ അപ്ഡേറ്റാണ് ഔദ്യോഗിക വാക്സിനേഷന്‍ പോർട്ടലായ കൊവിനിൽ ചേർത്തത്
'ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം'; പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ്
Also read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്
നൂതന പൗര സൗഹാർദ്ദ മാതൃകയാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി വികാഷ് ഷീൽ ട്വീറ്ററിൽ കുറിച്ചു. അതേസമയം ഇതുവരെ രാജ്യത്ത് 23.6 കോടിയിലധികം പേർ വാക്സിൻ ഡോസുകൾ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.